15 May Saturday
ആറ്റിങ്ങൽ കലാപ ചരിത്ര സ്മരണ

ഇന്ന് 300 മൺചെരാതുകൾ തെളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

 

ആറ്റിങ്ങൽ
 1721 ലെ വിഷുദിനത്തിൽ നടന്ന ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികാചരണ പരിപാടികൾക്ക് ഇന്ന് തിരിതെളിയും.  വൈകിട്ട് അഞ്ചിന് 300 മൺചെരാതുകൾ തെളിയിച്ചാണ്‌ തുടക്കം കുറിക്കുക. 
ആറ്റിങ്ങൽ കൊട്ടാരത്തിന് സമീപം നടക്കുന്ന പരിപാടിക്ക് ജനപ്രതിനിധികളും സാമൂഹ്യ- സാംസ്കാരിക - കലാ രംഗത്തെ പ്രമുഖരും നേതൃത്വം നൽകും. ആറ്റിങ്ങലിന്റെ പോരാട്ടവീറ്‌ ചരിത്രമാക്കിയ കലാപത്തിന്റെ വാർഷികാഘോഷ പരിപാടികളിൽ എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവുമുണ്ടാകണമെന്ന് ബി സത്യൻ എംഎൽഎ അഭ്യർഥിച്ചു. 
കൊല്ലമ്പുഴ ഫ്രണ്ട്സ് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി യോഗം നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ബി സത്യൻ എംഎൽഎ ഭാവി പ്രവർത്തനം  വിശദികരിച്ചു. 
നഗരസഭാ  വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള  അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ഗിരിജ, കൗൺസിലർമാർ, ക്ലബ് ഭാരവാഹികൾ, കലാ, സാംസ്ക്കരിക,  രാഷ്ടിയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.യോഗം ഒരു വർഷം നീളുന്ന പ്രവർത്തന പരിപാടികൾക്ക് രൂപം നൽകി.
 ആറ്റിങ്ങൽ കലാപത്തിന് സമുചിത സ്മാരക നിർമാണത്തിനായി 2020-–-21 ലെ വാർഷിക ബജറ്റിൽ സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചിരുന്നു. കൊട്ടാര നവീകരണവും ചരിത്ര മ്യൂസിയ നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പുരാവസ്തു സംരക്ഷണ വകുപ്പിൽ നിന്ന്‌ 1.77 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി മറ്റു നടപടികളും പൂർത്തിയാക്കി. കൊട്ടാരത്തിന്റെ  മുഖമണ്ഡപ പുനർനിർമാണം അഗസ്ത്യ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിയുടെ നിർവഹണ ചുമതലയിൽ ആരംഭിച്ചു കഴിഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top