15 May Saturday
ഗർഭസ്ഥശിശുവും മരിച്ചു

ബാത്ത്‌റൂമിൽ വീണ് 
ഗർഭിണിക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021
കോവളം
ബാത്ത്‌റൂമിൽ വീണുണ്ടായ അപകടത്തിൽ ഗർഭിണിയും മാസം തികയാതെ പ്രസവിച്ച കുഞ്ഞും മരിച്ചു. ചാവടിനട കട്ടച്ചൽകുഴി ആലുവിള സോപാനത്തിൽ വൃന്ദ (27)യ്ക്കും കുഞ്ഞിനുമാണ് ദാരുണാന്ത്യം. 6 മാസം ഗർഭിണിയായിരുന്ന വൃന്ദ ചൊവ്വാഴ്ച പുലർച്ചെ 4 ഓടെ താമസിക്കുന്ന വാടക വീടിന് പുറത്തുള്ള ബാത്ത്‌റൂമിൽ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് മാസംതികയാത്ത ആൺകുഞ്ഞിനെ ബാത്ത്റൂമിൽതന്നെ പ്രസവിക്കുകയും ചെയ്തു. 
സംഭവസമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ചെണ്ട കലാകാരനായ  ഭർത്താവ് സിനുവും വീട്ടിലുണ്ടായിരുന്നു. ബാത്ത്‌‌റൂമിൽ പോയ വൃന്ദ ഏറെനേരം കഴിഞ്ഞും  തിരികെ വരാഞ്ഞ് അമ്മൂമ്മ അന്വേഷിച്ചപ്പോഴാണ് അപകടം അറിയുന്നത്. ബാത്ത്‌‌റൂമിൽ   അബോധാവസ്ഥയിൽ കിടന്ന വൃന്ദയുടെ ഗർഭപാത്രത്തിൽനിന്ന് കുഞ്ഞ് പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ യുവതിയെയും കുഞ്ഞിനെയും പുലർച്ചെ നെയ്യാറ്റിൻകര  നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു. അഹല്യ ഏക മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബാലരാമപുരം പൊലീസ് കേസ് എടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top