18 August Sunday

കർഷകസംഘം വിഷു പച്ചക്കറി വിപണനമേള ഒരുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
കിളിമാനൂർ
കേരള കർഷകസംഘം കിളിമാനൂർ ഏരിയ കമ്മിറ്റി വിഷു പച്ചക്കറിവിപണന മേള സംഘടിപ്പിച്ചു. കാരേറ്റ് നടന്ന വിപണനമേള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ ഉദ്ഘാടനംചെയ്തു. ജയേന്ദ്രൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ, ജയരാജ്, ബിജിമോൾ, ഐഷാ റഷീദ്, തങ്കമണി ആർ കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. 
കർഷകസംഘം ഏരിയ സെക്രട്ടറി എസ് ഹരിഹരൻപിള്ള സ്വാഗതം പറഞ്ഞു. 
കിളിമാനൂർ ഏരിയ പരിധിയിലെ വിവിധ കേന്ദ്രങ്ങളിലെ കർഷകർ വിളയിച്ചെടുത്ത ജൈവപച്ചക്കറികളാണ് മേളയിൽ വിൽപ്പനയ‌്ക്കുള്ളത്. മിതമായ വിലയിൽ പച്ചക്കറികൾ മേളയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. വിപണനമേള ഞായറാഴ്ചയും തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top