24 February Monday

കായിക്കരക്കടവ്‌ –-വക്കം പാലം: ഭൂമി ഏറ്റെടുക്കാൻ 5.05 കോടി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
ചിറയിൻകീഴ്
വക്കം പഞ്ചായത്തിനെ അഞ്ചുതെങ്ങ് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കായിക്കരക്കടവ് -- വക്കം പാലം നിർമാണത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി മുഖേന 5.05 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു. അഞ്ചുതെങ്ങ് വില്ലേജിൽനിന്ന് 110 സെന്റ് ഭൂമിയും വക്കം വില്ലേജിൽനിന്ന് 90 സെന്റ്  ഭൂമിയുമാണ് പാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കാവശ്യമായ കണ്ടിൻജൻസി ചാർജ് 5.05 കോടിയിൽനിന്നു ലഭ്യമാക്കി  അടിയന്തരനടപടികൾ സ്വീകരിക്കാൻ എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തിയതായും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
 
പാലം നിർമിക്കാൻ ബി സത്യൻ എംഎൽഎയുടെ ശ്രമഫലമായി 28 കോടി രൂപ അനുവദിച്ചിരുന്നു. 232.02 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയുമുണ്ടാകും.
പ്രധാന വാർത്തകൾ
 Top