29 January Saturday
സിപിഐ എം ജില്ലാ സമ്മേളനം

പാതയോരങ്ങളെ ചുവപ്പിച്ച്‌

ബി ആർ അജീഷ്‌ബാബുUpdated: Friday Jan 14, 2022

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ ദീപശിഖ തെളിയിക്കുന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സമീപം

പാറശാല
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് പുറപ്പെട്ട പതാക, കൊടിമര - ദീപശിഖാ റാലികൾ തലസ്ഥാന ജില്ലയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രമുന്നേറ്റം വിളിച്ചോതുന്നതായി. പൊതുസമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക ക്യാപ്റ്റൻ പി എസ് ഹരികുമാറിന് ധനുവച്ചപുരം എം സത്യനേശൻ സ്മാരകത്തിൽനിന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കൈമാറി. എൻ എസ് നവനീത്കുമാർ അധ്യക്ഷനായി. വി താണുപിള്ള സംസാരിച്ചു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഒറ്റശേഖരമംഗലം ആർ പരമേശ്വരൻപിള്ള സ്മൃതി മണ്ഡപത്തിൽനിന്ന് ക്യാപ്റ്റൻ പി രാജേന്ദ്രകുമാറിന് ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ കൈമാറി. 
ഡി ഷാജികുമാർ അധ്യക്ഷനായി. പി ചന്ദ്രബാബു സംസാരിച്ചു. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കൊല്ലയിൽ കൃഷ്ണൻ സ്മൃതി മണ്ഡപത്തിൽനിന്ന് സി ജയൻബാബു ക്യാപ്റ്റൻ ഡബ്യു ആർ ഹീബയ്‌ക്ക് കൈമാറി. വി എസ് ബിനു അധ്യക്ഷനായി. ടി രാധാകൃഷ്ണൻ, കെ അംബിക, കെ വി പത്മകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരം വാഴിച്ചൽ ഇ തങ്കരാജ് സ്മൃതി മണ്ഡപത്തിൽ ക്യാപ്റ്റൻ എം എം ബഷീറിന് ചെറ്റച്ചൽ സഹദേവൻ കൈമാറി. കുട്ടപ്പനമൂട് ബാദുഷ അധ്യക്ഷനായി. 
പൊതുസമ്മേളന നഗരിയിലേക്കുള്ള ദീപശിഖാ ജാഥ അമരവിളയിൽ സജിൻ ഷാഹുൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ ഉദ്ഘാടനംചെയ്തു. സജിൻ ഷാഹുലിന്റെ ബാപ്പ ഷാഹുൽ ഹമീദിൽനിന്ന് ദീപശിഖ ക്യാപ്റ്റൻ കെ ആൻസലൻ എംഎൽഎ ഏറ്റുവാങ്ങി.  ബി ഗോപാലകൃഷ്ണൻനായർ അധ്യക്ഷനായി. 
നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ, വി കേശവൻകുട്ടി, കെ മോഹൻ, സോളമൻ അലക്സ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖ ആനാവൂരിലെ നാരായണൻനായർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പുറപ്പെട്ടു. ക്യാപ്റ്റൻ സി കെ ഹരീന്ദ്രൻ എംഎൽഎക്ക് കെ സി വിക്രമൻ കൈമാറി. എച്ച് എസ് അരുൺ അധ്യക്ഷനായി. എസ് എസ് റോജി സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥകൾ സമ്മേളന നഗരിയിലേക്ക് പുറപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top