29 January Saturday

യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവർന്ന 5 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
 
വർക്കല 
യുവാവിനെ തട്ടിക്കൊണ്ടു പോയി കൂടത്തിനുള്ളിലിട്ട് ദേഹോപദ്രവം ഏൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘം അറസ്റ്റിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ ബൈജു (27), അയിരൂർ എഎ ഭവനിൽ അഖിൽ (25), വർക്കല മൈതാനം കുന്നുവിള വീട്ടിൽ സജാർ (20), ചിലക്കൂർ ഐക്കര വീട്ടിൽ ഷജാർ (21), ചിലക്കൂർ പണയിൽ വീട്ടിൽ സുഫിയാൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. 
കഴിഞ്ഞ 10ന് രാത്രി വടശ്ശേരിക്കോണത്താണ് സംഭവം. വടശ്ശേരിക്കോണം വർക്ക്ഷോപ്പിന് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരണി(19) നെയാണ് സംഘം പിടിച്ചുകൊണ്ടുപോയത്. കാറ് കുറുകെയിട്ടായിരുന്നു പിടിച്ചുകയറ്റിയത്. വർക്കല ചിലക്കൂർ വള്ളക്കടവ് കടപ്പുറത്ത് എത്തിച്ച് കൂടത്തിന് അകത്തുകയറ്റിയാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. 
ശരണി​ന്റെ 5000 രൂപയും മൊബൈൽ ഫോണും കവർന്നു. ഒളിവിൽ പോയ സംഘത്തെ വർക്കല ഡിവൈഎസ്‌പി പി നിയാസ്, വർക്കല എസ്എച്ച്ഒ വി എസ് പ്രശാന്ത്,  എസ്ഐ അജിത്ത് കുമാർ എന്നിവരാണ് അറസ്റ്റ് ചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top