29 May Sunday

കോൺഗ്രസ് അംഗത്തെ
സസ്‌പെൻഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
 
വിതുര
തൊളിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് അംഗം തോട്ടുമുക്ക് അൻസറിനെ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അൻസറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ നടന്ന കലാപ നീക്കത്തിനെതിരെ സ്ഥിരം സമിതി അധ്യക്ഷൻ ആർ ലിജുകുമാർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെത്തുടർന്നാണ് നടപടി.
ജനാധിപത്യ വിശ്വാസികൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് കമ്മിറ്റിയിൽ നടന്നത്. അംഗങ്ങളെ ഭയപ്പെടുത്താനും പഞ്ചായത്ത് പ്രസിഡന്റിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയുമായി അൻസർ പെട്രോളുമായി ഡയസിൽ കയറി. ഇതിലുപരി പഞ്ചായത്ത് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് ഉൾപ്പെടെ കടുത്ത ജനാധിപത്യ വിരുദ്ധതയാണ് അരങ്ങേറിയത്‌. ഇതിന്‌ നേതൃത്വം നൽകിയ അൻസറിനെ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രമേയത്തിൽ.
ഒമ്പത് ഭരണകക്ഷി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തില്ല. ബിജെപി അംഗം പ്രതികൂലിച്ചു. സ്വകാര്യതയും സ്ത്രീകളുടെ അവകാശങ്ങളും കാറ്റിൽ പറത്തി നിരന്തരമായി പഞ്ചായത്ത് കമ്മിറ്റി ഹാളിലെ പ്രവർത്തനങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നുള്ള പ്രമേയവും അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top