25 February Thursday

ക്രാഫ്റ്റ്‌സ് വില്ലേജ് 16ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
തിരുവനന്തപുരം
കോവളത്തിനു സമീപം വെള്ളാറിൽ നിർമിക്കുന്ന കേരള കലാ -കരകൗശലഗ്രാമത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
ക്രാഫ്റ്റ് വില്ലേജിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കളരി അക്കാദമിയുടെ കൺസെപ്റ്റ് പുസ്തകം പത്മശ്രീ മീനാക്ഷിയമ്മയ്ക്കു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ശശി തരൂർ എംപിയും എം വിൻസെന്റ് എംഎൽഎയും മുഖ്യാതിഥികളാകും.
 
മ്യൂസിക്, ഡാൻസ്, തിയറ്റർ മേഖലകളിൽ പ്രഗത്ഭരെ പങ്കെടുപ്പിച്ച്‌ ഹ്രസ്വകാല വർക്ക് ഷോപ്പുകളും ട്രെയിനിങ്ങുകളും ഗ്രാമത്തിൽ ഒരുക്കും. പെർഫോമിങ് ആർട്‌സിന്‌ ട്രെയിനിങ് അക്കാദമിയും കളരി അക്കാദമിയുമുണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു. 
 
വാർത്താസമ്മേളനത്തിൽ ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, യുഎൽസിസിഎസ് എംഡി എസ് ഷാജു, ക്രാഫ്റ്റ് വില്ലേജ് സിഇഒ ശ്രീപ്രകാശ്, സർഗാലയ സിഇഒ പി പി ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top