28 September Monday
പൗരത്വ ഭേദഗതി നിയമം

കേരളം പ്രമേയം പാസാക്കിയത്‌ അഭിനന്ദനാർഹം:

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച റാലിക്ക്‌ മേധാപട്‌കർ നേതൃത്വം നൽകുന്നു

തിരുവനന്തപുരം 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പ്രതിരോധം ശക്തമാക്കണമെന്ന്‌ പരിസ്ഥിതി,- സാമൂഹ്യ പ്രവർത്തക മേധാ പട്കർ. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌  അഭിനന്ദനാർഹമാണ്‌. ഭരണഘടന മുന്നോട്ട്‌ വയ്ക്കുന്ന ജനാധിപത്യതത്വങ്ങൾ നിരന്തരം ലംഘിക്കുകയാണ്‌ കേന്ദ്രസർക്കാർ.  പ്രതിഷേധമുയർത്തിയ വിദ്യാർഥികളെ അടിച്ചമർത്താനാണ്‌ അവർ ശ്രമിച്ചത്‌. എതിർശബ്ദങ്ങളെ നിശ്ശബ്‌ദമാക്കാനുള്ള നീക്കമാണത്‌. അതിനെ പരാജയപ്പെടുത്താൻ വിദ്യാർഥികൾക്കൊപ്പം ഓരോരുത്തരും  അണിചേരണം. പൗരത്വ ഭേദഗതി നിയമം വഴി ഹിന്ദുരാഷ്‌ട്രമെന്ന അജണ്ട നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാരെന്നും അവർ പറഞ്ഞു. അഡ്വ. മഞ്ചേരി സുന്ദർരാജ്‌ അധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ, ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, ഡോ. വി വേണുഗോപാൽ, പ്രൊഫ. കുസുമം ജോർജ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ദേശാഭിമാനി ഗോപി തുടങ്ങിയവർ സംസാരിച്ചു. സമരങ്ങൾ നടക്കുന്ന രാജ്യത്തെ വിവിധ കലായലങ്ങളിലെ വിദ്യാർഥിപ്രതിനിധികളും പങ്കെടുത്തു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top