24 January Friday
മനുഷ്യമഹാശൃംഖല

എൽഡിഎഫ്‌ ജാഥകൾ: ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

തിരുവനന്തപുരം

ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ റിപ്പബ്ലിക്‌ ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം നടത്തുന്ന എൽഡിഎഫ്‌ വാഹനപ്രചാരണ ജാഥകൾ ബുധനാഴ്‌ച ആരംഭിക്കും. തിരുവനന്തപുരം പാർലമെന്റ്‌ മണ്ഡലത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആറ്റിങ്ങൽ മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിലും ജാഥയ്‌ക്ക്‌ നേതൃത്വം നൽകും. തിരുവനന്തപുരം ജാഥ 15ന്‌ വൈകിട്ട്‌ നാലിന്‌ വെള്ളറടയിൽ നിന്നാരംഭിക്കും. പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  16ന്‌ മണ്ഡപത്തിൻകടവിൽനിന്നാരംഭിക്കുന്ന ജാഥ 18ന്‌ കഴക്കൂട്ടത്ത്‌ സമാപിക്കും. ആറ്റിങ്ങൽ ജാഥ 15ന്‌ വൈകിട്ട്‌ അഞ്ചിന്‌ കാട്ടാക്കടയിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 18ന്‌ ആറ്റിങ്ങലിൽ ജാഥ സമാപിക്കും. മഹാശൃംഖലയുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. പൗരത്വ ഭേദഗതി നിയമത്തിലെ ബിജെപി സർക്കാരിന്റെ അജൻഡകൾ തുറന്നുകാട്ടുന്ന ലഘുലേഖകൾ ഭവന സന്ദർശനം നടത്തി വിതരണം ചെയ്യുന്നുണ്ട്‌.

 

പ്രധാന വാർത്തകൾ
 Top