20 February Wednesday
കണ്ണിന്‌ വിരുന്നായി വസന്തോത്സവം

വസന്തോത്സവത്തിൽ തേനൂറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

വസന്തോത്സവത്തിനെത്തിയ സന്ദർശകർ

തിരുവനന്തപുരം
വസന്തോത്സവത്തിൽ  ഹോർട്ടി കോർപ്പിന്റെ തേൻകൂട‌് തേൻകൃഷിയെക്കുറിച്ചും തേനീച്ച പരിപാലനത്തെക്കുറിച്ചുമുള്ള പുത്തൻ അറിവുകൾ സമ്മാനിക്കുകയാണ‌്. വിവിധ ഇനങ്ങളിൽപ്പെട്ട തേനീച്ചകൾ, തേൻകൂടുകൾ, ശാസ്ത്രീയമായ തേനീച്ച പരിപാലനം, തേൻ ശേഖരണം, തേനീച്ച വളർത്തലിന് ഉപയോഗിക്കുന്ന  ഉപകരണങ്ങൾ, തേൻ ഉൽപ്പന്നങ്ങൾ  നേരിൽ കാണാനും അറിയാനുമുള്ള അവസരങ്ങളാണ് തേൻകൂട് ഒരുക്കിയിട്ടുള്ളത്. 
 
ഇഞ്ചി, തുളസി, മുരിങ്ങ എന്നിവയുടെ ശുദ്ധമായ സത്ത് ചേർത്ത് തയ്യാറാക്കിയ ഇഞ്ചിത്തേൻ, തുളസിത്തേൻ, മുരിങ്ങത്തേൻ തുടങ്ങിയ ഔഷധത്തേനുകളുമുണ്ട‌്.  യൂക്കാലിത്തേൻ, സൺഫ്‌ളവർ തേൻ, ലിച്ചി തേൻ തുടങ്ങിയ തേനുകളും പ്രദർശനത്തിലുണ്ട‌്. തേനീച്ചകളെ  കാണാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്. ചെറുതേനീച്ച, ഇന്ത്യൻ തേനീച്ച എന്നീ ഇനത്തിലുള്ള തേനീച്ചകളെയാണ് പ്രദർശനത്തിനുവച്ചിരിക്കുന്നത‌്. ഡാമ്മർ ബീ ഹൈവ് എന്ന തേനീച്ചക്കൂടാണ് മറ്റൊരു ആകർഷണം. വിവിധയിനം തേനീച്ച കോളനികൾ, തേനീച്ചകളെ വളർത്തുന്നത്തിനായുള്ള അറകൾ എന്നിവയും പ്രദർശനത്തിലുണ്ട്.
 
 
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top