20 February Wednesday
പത്മനാഭസ്വാമിക്ഷേത്രം

വികസനപ്രവർത്തനങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വികസനപ്രവർത്തനങ്ങൾ ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി 78 കോടിയുടെ പദ്ധതികളാണ‌് ക്ഷേത്രത്തിൽ നടപ്പാക്കുന്നത‌്. പത്മതീർഥക്കുളത്തിന്റെ നവീകരണം, പൈതൃക നടപ്പാതകളുടെ നവീകരണം, വൈദ്യുതീകരണം, ഇൻഫർമേഷൻ സെന്റർ, ഡിജിറ്റൽ മ്യൂസിയം, ബയോടോയ്‌ലറ്റുകൾ എന്നിവയാണ‌് പദ്ധതിയിലുള്ളത‌്. സുരക്ഷാ ക്രമീകരണത്തിനായി ക്ഷേത്രത്തിന്റെ നാലുഭാഗത്തും  ക്യമറകളും സജ്ജീകരിക്കും. പദ്ധതി ഉദ്ഘാടനത്തിന് മുന്നോടിയായി ക്ഷേത്രത്തിന് കിഴക്കേ നടയിലെയും വടക്കേ നടയിലെയും റോഡുകളിൽ മോടിപിടിപ്പിക്കൽ നടക്കുകയാണ‌്.
 
വൈദ്യുതി ലെെനുകൾ മാറ്റിസ്ഥാപിക്കൽ, പത്മതീർഥക്കുളത്തിന്റെ വടക്കും കിഴക്കേകോട്ടയ്ക്ക് ഉള്ളിലുമുള്ള റോഡിന്റെ ടാറിങ‌്,  വടക്കേ നടയിലേക്കുള്ള റോഡിന് ഇരുവശത്തും വിളക്കുകാലുകൾ സ്ഥാപിക്കൽ, പത്മതീർഥക്കുളത്തിന്റെ വശത്തെ ചുമരുകൾ വെള്ളതേച്ച് മോടിപിടിപ്പിക്കൽ, ക്ഷേത്രത്തിനുള്ളിൽ അവശേഷിക്കുന്ന മാലിന്യം വൃത്തിയാക്കൽ, കാർത്തിക തിരുനാൾ തിയേറ്ററിനു മുന്നിലെ റോഡ്  നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കും.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top