21 February Thursday

ഡിവൈഎഫ‌്ഐ പ്രവർത്തകനെ ബിജെപി സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
നെടുമങ്ങാട് 
അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളും ബിജെപി അക്രമിസംഘവും ചേര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പട്ടികജാതി  യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. ആനാട് വാഴവിള യൂണിറ്റിലെ  ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദീപക്കി(24)നെയാണ് ആക്രമിച്ചത്. മാരകായുധങ്ങളുമായി സംഘടിച്ച വനിതകളുള്‍പ്പടെയുള്ള ആര്‍എസ്-എസ‌് –-ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചത്.
 
ഞായറാഴ്ച വൈകിട്ടോടെ വാഴവിള ജങ്ഷനു സമീപത്താണ് ആക്രമണം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ദീപക്കിനെ മാരകായുധങ്ങളുമായി സംഘടിച്ച ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.  ശബരിമല വനിതാ പ്രവേശവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്- –-ബിജെപി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ആക്രമണ പരമ്പരകളുമായി ബന്ധപ്പെട്ട് രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നെടുമങ്ങാട് എസ്ഐ സുനില്‍ഗോപിയെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച വാഴവിള സ്വദേശികളായ  രാജേഷിനെയും രതീഷിനെയുമാണ്  നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ അറസ്റ്റു ചെയ്തതിനു പിന്നില്‍ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന‌്  പറഞ്ഞായിരുന്നു ആക്രമണം.
 
 
 
 
 
പ്രധാന വാർത്തകൾ
 Top