17 February Sunday

മഹാത്മാസംഗമം സ്പീക്കർ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
തിരുവനന്തപുരം
ഗാന്ധിജി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതിന്റെ 82–-ാം വാർഷികം ‘രക്തസാക്ഷ്യം - മഹാത്മാസംഗമം' എന്ന പേരിൽ  തിങ്കളാഴ‌്ച മുതൽ മൂന്നുദിവസങ്ങളിലായി വെങ്ങാനൂർ അയ്യൻകാളി സ്മാരക വിദ്യാലയാങ്കണത്തിൽ നടക്കും. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗമം വൈകിട്ട് നാലിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്യും. 
 
രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള ‘പുസ്തകശിഖായാത്ര'കൾ സംഗമവേദിയിൽ എത്തിച്ചേരും. തുടർന്ന് പ്രശ്നോത്തരി, ഉപന്യാസരചന, ചിത്രരചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും. പകൽ രണ്ടിന് വിളംബര ഘോഷയാത്ര.  പ്രൊഫ.വി മധുസൂദനൻനായർ വിശിഷ്ടാതിഥിയാകും.  പരിപാടിയുടെ ഭാഗമായി  ഘോഷയാത്ര, സെമിനാറുകൾ, പുരാവസ്തു–- - പുരാരേഖാ പ്രദർശനം, ചിത്രപ്രദർശനം,  കരകൗശല പ്രദർശനം, വനിതാസംഗമം, പുസ്തകപ്രദർശനം, സിനിമാപ്രദർശനം, കലാമത്സരങ്ങൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ നടക്കും. അയ്യൻകാളി സ്മാരക സ്‌കൂൾ മുതൽ വെങ്ങാനൂർ ജങ‌്ഷൻ വരെ പാതയോരത്താണ് കേരള നവോത്ഥാനചരിത്രം ക്യാൻവാസിൽ ആലേഖനംചെയ്ത ചിത്രപ്രദർശനം ഒരുങ്ങുന്നത‌്.
 
 
 
പ്രധാന വാർത്തകൾ
 Top