തിരുവനന്തപുരം
ആദ്യമൊക്കെ മീറ്റുകളിൽ ഇറങ്ങുമ്പോൾ ഒന്നാംസ്ഥാനം മാത്രമായിരുന്നു പ്രിസ്കിലയുടെ മനസ്സിൽ. എന്നാലിപ്പോൾ കിട്ടിയ മെഡലുകളുമായി ഓടിക്കയറാനൊരു വീട്, അതായി ഈ യുവതാരത്തിന്റെ സ്വപ്നം.
ഇക്കുറിയും തിരുവനന്തപുരം ജില്ലാ കായികമേളയിൽ 800 മീറ്റൽ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരിയാണ് തിരുവനന്തപുരം സായിയുടെ പ്രിസ്കില ഡാനിയൽ. അടുത്തിടെ ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്മീറ്റിലും സ്വർണം നേടി. കഴിഞ്ഞ വർഷം യൂത്ത് നാഷണൽ മീറ്ററിൽ റെക്കോഡോടെയാണ് പൊന്നണിഞ്ഞത്. കൂടാതെ നിരവധി നേട്ടങ്ങളുണ്ട് പ്രിസ്കിലയുടെ അക്കൗണ്ടിൽ.
ടാപ്പിങ് തൊഴിലാളിയാണ് അച്ഛൻ ഡാനിയൽ. പത്തനംതിട്ടയിലെ കുമ്പനാട്ടുള്ള വാടകവീട്ടിലാണ് അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. അവധിക്കാലത്താണ് പ്രിസ്കില ഇവിടെ എത്തുന്നത്. തിരുവനന്തപുരം കാട്ടാക്കടയിൽ സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ വീട് എന്ന സ്വപ്നത്തിന് വിലങ്ങായി. ഒരോ മീറ്റ് കഴിയുമ്പോഴും തന്റെ വിജയവാർത്തയ്ക്ക് ഒപ്പം വീടില്ലാത്ത കാര്യവും വാർത്തയാകാറുണ്ട്. എന്നാൽ, ഒന്നും നടന്നില്ല–-പ്രിസ്കില പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..