29 November Monday
വിമാനത്താവളം സ്വകാര്യവൽക്കരണം

എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് വിമാനത്താവളത്തിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
വഞ്ചിയൂർ
പൊതുമേഖല സ്ഥാനപനങ്ങളെ വിറ്റുതുലക്കുന്ന കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ. 
 
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ പ്രതിഷേധിച്ച് ചാക്ക വിമാനത്താവള കവാടത്തിന് മുന്നിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, സി കെ ഹരീന്ദ്രൻ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, എം എം മാഹീൻ, ടോണി ഫെർണാണ്ടസ്, എ നീലലോഹിതദാസൻ നാടാർ, കെ സി വിക്രമൻ, വിമാനത്താവള സംരക്ഷണ സമിതി ജനറൽ കൺവീനർ കെ ശ്രീകുമാർ, ആർ സതീഷ്കുമാർ, തമ്പാനൂർ രാജീവ്, ഫിറോസ് ലാൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top