20 November Wednesday

പ്രതീക്ഷ പടർന്ന ക്യാൻവാസ്‌

സ്വന്തം ലേഖകൻUpdated: Sunday Oct 13, 2019
 
തിരുവനന്തപുരം 
‘ഓർമകളുടെ ചിത്രങ്ങൾ’ ആർ ബി ഷജിത്തിന്റെ ചിത്രപ്രദർശനത്തിന്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ നൽകിയ വിശേഷണം. അടൂർ പറഞ്ഞത്‌ ശരിയാണെന്ന്‌ ആരും സമ്മതിക്കും ആ ചിത്രങ്ങൾ കണ്ടാൽ.
 
മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക്‌ വർണങ്ങൾ പകർന്നിരിക്കുകയാണ്‌ ഈ യുവചിത്രകാരൻ. പ്രതീക്ഷയുടെ നനവുണ്ട്‌ ഒാരോന്നിനും. മഴയുടെ സ്‌പർശമേറ്റ്‌ അതിമനോഹരിയായ പ്രകൃതിയുടെ തിളക്കം മിക്കവയിലും... ചെറിയ മനുഷ്യനും വലിയ പ്രകൃതിയുമാണ്‌ ചിത്രങ്ങളുടെ മുഖ്യസവിശേഷത.
 
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലാണ്‌ പ്രദർശനം. അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ചിത്രങ്ങൾ കാണാനും ആസ്വദിക്കാനുമുള്ള സംസ്‌കാരം സൃഷ്ടിക്കണമെന്ന്‌ അടൂർ പറഞ്ഞു. പച്ചയായ പ്രകൃതിയാണ്‌ ഷജിത്തിന്റെ ചിത്രങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ്‌ അധ്യക്ഷനായി. കെ ജി ജയൻ, ചിത്രഭാനു, സജിത ആർ ശങ്കർ, കെ ബി ജോയി, ബി സതീശൻ എന്നിവർ സംസാരിച്ചു. 
 
ആർ ബി ഷജിത്ത്‌ സ്വാഗതം പറഞ്ഞു. ചിത്രങ്ങൾ വരച്ചിരിക്കുന്നത്‌ ജലച്ചായത്തിലാണ്‌. ‘റിയൽ മിത്ത്‌’എന്ന പ്രദർശനത്തിൽ 40 ചിത്രങ്ങളുണ്ട്‌. 18ന്‌ സമാപിക്കും. 
കണ്ണൂർ മലപ്പട്ടം സ്വദേശിയായ ഷജിത്ത്‌ സി ഡിറ്റിൽ വിഷ്വൽ ഡിസൈനറാണ്‌.
പ്രധാന വാർത്തകൾ
 Top