18 October Friday
സ്വകാര്യ ആശുപത്രിയിൽ സംഘർഷം

പ്രസവശേഷം യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തിരുവനന്തപുരം
ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ യുവതി മരിച്ചു. പാച്ചല്ലൂർ വണ്ടിത്തടം സ്വദേശി നീതു രഞ്ജിത്താ (33)ണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവർ  ആൺകുഞ്ഞിനെ പ്രസവിച്ചത്.
ശേഷം  അപസ്മാരലക്ഷണങ്ങൾ കാണുകയും ആരോഗ്യനില വഷളായി മരണം സംഭവിക്കുംചെയ്‌തു. ഇതോടെ ചികിത്സപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളമുണ്ടാക്കി. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതി ശാന്തമാക്കി. 
യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ഫ്ലൂയിഡ് സംബന്ധമായ പ്രശ്നമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രി അധികൃതർക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. 
സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീതിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ആശുപത്രിയിലെത്തി.
കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പൊലീസ് കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top