15 October Tuesday

വൃദ്ധസദനത്തിൽ ഓണം പങ്കിട്ട് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
വിതുര
വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച്‌ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി. ഡിവൈഎഫ്ഐ വിതുര മേഖലാ കമ്മിറ്റിയാണ് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി  ഇറയംകോട് തേജസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകിയത്. മേഖലാ സെക്രട്ടറി സുഭാഷ്, പ്രസിഡന്റ്‌ ആർ ജി സുർജിത്ത്, ട്രഷറർ അജിത്ജോയി, തേജസ് വൃദ്ധസദനം സെക്രട്ടറി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു. മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ടൂർണമെന്റുകൾ, വീൽചെയർ വിതരണം, എംബിബിഎസ് വിദ്യാർഥികളെ ആദരിക്കൽ തുടങ്ങിയവയും നടക്കും.
പ്രധാന വാർത്തകൾ
 Top