പാളയം
നഗരത്തിൽ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവും സിപിഐ എം ശാസ്തമംഗലം ലോക്കൽ സെക്രട്ടറിയുമായിരുന്ന വഴുതക്കാട് മോഹനന്റെ ആറാം ചരമ വാർഷികദിനം ആചരിച്ചു. ഇടപ്പഴഞ്ഞി, പാലോട്ടുകോണത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്തമംഗലം ലോക്കൽ സെക്രട്ടറി എസ് ശശിധരൻ അധ്യക്ഷനായി.
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുന്ദരംപിള്ള , മുൻ എംപി എ സമ്പത്ത്, കൗൺസിലർ രാഖി രവികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ജി രാധാകൃഷ്ണൻ, ശ്രീകണ്‌ഠേശൻ, ഓമനക്കുട്ടൻ, സി സനു, കെ സി പോൾ, ഗോപകുമാർ, ആർ എസ് കിരൺദേവ്, ആർ എസ് അജിത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആയിരം രൂപ വീതം 12 മാസത്തേക്ക് നൽകുന്ന വഴുതക്കാട് മോഹനൻ മെമ്മോറിയൽ പ്രതിമാസ ചികിത്സ സഹായ പദ്ധതിയുടെ ആദ്യ ഗഡു നാല് പേർക്ക് വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..