മംഗലപുരം
മര്യനാട് ബോട്ടപകടത്തിൽനിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് വള്ളത്തിന്റെ ഉടമകൂടിയായ സിബിൻ. ‘‘വെള്ളി രാവിലെ ആറോടെയാണ് ഞങ്ങൾ കടലിലേക്ക് പുറപ്പെട്ടത്. എന്നെക്കൂടാതെ ബ്രോസൺ, സുനിൽ, രാജു, മരിച്ച വിൻസി ജോസഫ് എന്നിവരുമുണ്ടായിരുന്നു. കടലിലെ സാഹചര്യം അനുകൂലമായിരുന്നു.
പക്ഷേ, ഞങ്ങൾ വള്ളത്തിൽ കയറി കുറച്ചുദൂരം ചെന്നപ്പോൾ ഒരു എൻജിൻ പ്രവർത്തനം തകരാറിലായി. വള്ളം മറിഞ്ഞു. എല്ലാവരും വള്ളത്തിന് അടിയിൽപ്പെട്ടു. ഞങ്ങളൊക്കെ ഒരുവിധം രക്ഷപ്പെട്ടു. എന്നാൽ വിൻസിക്കുമാത്രം വള്ളത്തിനടിയിൽനിന്നും രക്ഷപ്പെടാൻ സാധിച്ചില്ല. ആ വലിയ തിരമാലകൾ ആഞ്ഞടിച്ചു. കരയിൽനിന്നവർ എത്തിയാണ് ഞങ്ങളെ രക്ഷിച്ചത്. അപകടത്തിന്റെ നടുക്കംമാറാതെ സിബിൻ എല്ലാം ഓർത്തെടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..