23 September Wednesday

അവര്‍ കൈകളിലറിയും വാര്‍ത്ത...

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

തിരുവനന്തപുരം  

കാലാവസ്ഥ, ദുരന്ത മുന്നറിയിപ്പുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമെത്തിക്കുക ശ്രമകരമായ ജോലിയാണ്‌. എന്നാൽ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതും മറികടന്നിരിക്കുന്നു. ഭിന്നശേഷിക്കാർക്കായി 2016ൽ ആരംഭിച്ച "ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ പരിപാടി'യെ കോവിഡ്‌, മഴക്കാലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കി മാറ്റിയിരിക്കുകയാണ്‌ അതോറിറ്റി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആൻഡ്‌ ഹിയറിങ്ങു (നിഷ്‌) മായി സഹകരിച്ച്‌ കാഴ്ചശക്തിയില്ലാത്തവരിലും ശ്രവണശേഷിയില്ലാത്തവരിലും മുന്നറിയിപ്പുകൾ എത്തിക്കാൻ ആംഗ്യഭാഷാ വീഡിയോകളും ശബ്ദരേഖയും സമൂഹമാധ്യമങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലുമാണ്‌ കെഎസ്‌ഡിഎംഎ സംപ്രേഷണം ചെയ്യുന്നത്‌. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ശബ്ദമുന്നറിയിപ്പുമുണ്ട്‌. നിഷിലെ ആംഗ്യഭാഷാ വിദഗ്ധരാണ്‌ വീഡിയോ ചെയ്യുന്നത്‌. ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന്‌ വീഡിയോക്ക്‌ ആവശ്യമായ ഉള്ളടക്കം നിഷിലേക്ക്‌ അയച്ച് ചിത്രീകരിക്കും. ഡബ്ബിങ്‌ അതോറിറ്റി ജീവനക്കാർ തന്നെ ചെയ്യും. ഇതിന്‌ പ്രത്യേക സംഘമുണ്ട്‌. ഇവ കെഎസ്‌ഡിഎംഎയുടെ ഫെയ്‌സ്‌ബുക്, യുട്യൂബ്‌ ചാനലുകളിൽ ലഭ്യമാണ്‌. ലിങ്കുകൾ: https://sdma.kerala.gov.in/–-വെബ്‌സൈറ്റ്‌. https://www.facebook.com/KeralaStateDisasterManagementAuthorityksdma/–-ഫെയ്‌സ്‌ബുക്‌. https://www.youtube.com/channel/UCj8-5kAk2IxuEtFypoFIgkw–-യുട്യൂബ്‌. 

എല്ലാവരിലും എത്തിക്കും: 2015ലെ സെൻസസ്‌ പ്രകാരം സംസ്ഥാനത്ത്‌ എട്ട്‌ ലക്ഷത്തോളം ഭിന്നശേഷിക്കാരാണുള്ളത്‌. ഇവർക്ക്‌ വിവിധ സംഘടനാസംവിധാനങ്ങളുമുണ്ട്‌. ഓരോ ജില്ലകളിലും പല സംഘടനകളുണ്ട്‌. ഇവരിലേക്കാണ്‌ വിവരങ്ങൾ എത്തിക്കുക. വാട്സാപ്‌ ഗ്രൂപ്പുകളിലും വീഡിയോകൾ പങ്കുവയ്ക്കപ്പെടും. നിഷിലെ വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണുകളിലും മുന്നറിയിപ്പുകൾ പങ്കുവയ്ക്കുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top