23 September Wednesday

അഞ്ചുതെങ്ങിൽ ഡിവൈഎഫ്‌്‌െഎ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നു

ആറ്റിങ്ങൽ
ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച്തെങ്ങ് നിവാസികൾക്ക് അരിയടക്കം ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾപ്പെട്ട അഞ്ച്തെങ്ങിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചതിനാൽ ജനം ബുദ്ധിമുട്ടിലായിരുന്നു. കടൽക്ഷോഭവും മണ്ണിടിച്ചിലുംകൂടിയായപ്പോൾ നിരവധി കുടുംബം പ്രതിസന്ധിയിലായി. തുടര്‍ന്നാണ് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി കൈത്താങ്ങായത്. ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് അനൂപ്, ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ട്, ശരത്, രതീഷ്, സംഗീത്, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top