05 August Thursday

കോവിഡ് മരണം; സംസ്കാരം നടത്തി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
ആറ്റിങ്ങൽ
കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച്‌ ഡിവൈഎഫ്ഐ–- സിപിഐ എം പ്രവർത്തകർ. കിഴുവിലം മാമം ശിവക്ഷേത്രത്തിനു സമീപം അറ്റത്തു വടക്കതിൽ വീട്ടിൽ കെ വിശ്വനാഥപിള്ളയാണ് മരിച്ചത്.
ഡിവൈഎഫ്ഐ കിഴുവിലം മേഖല കമ്മിറ്റി അംഗങ്ങളും വളന്റിയർ ബ്രിഗേഡുമാരുമായ ജി പ്രമോദ്, ആർ എസ് അനന്ദു, എസ് അരുൺ, നന്ദുരാജ്  എന്നിവർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം പ്രദീപ്‌, സിപിഐ എം കിഴുവിലം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്,‌ പഞ്ചായത്ത്  അംഗം പ്രസന്ന എന്നിവർ നേതൃത്വം നൽകി.
ആറ്റിങ്ങലിൽ കോവിഡ് ബാധിച്ച് മരിച്ചയാളെ കൗൺസിലർമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സംസ്കരിച്ചു. നഗരസഭ 28–-ാം വാർഡിൽ തോട്ടവാരം കുഴിവിള വീട്ടിൽ ജെ സുധാകര (84) നാണ് കോവിഡ് ബാധിച്ചു മരിച്ചത്. വൃക്കരോഗി കൂടിയായ ഇയാൾക്ക് കഴിഞ്ഞ 24നാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
ശനിയാഴ്ച മരിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷററും നഗരസഭാ കൗൺസിലറുമായ ആർ രാജുവിന്റെയും ചെയർപേഴ്സൺ അഡ്വ. എസ് കുമാരിയുടെയും നിർദേശപ്രകാരം  നഗരസഭയിലെ യുവ കൗൺസിലർമാരും ഡിവൈഎഫ്ഐ വളന്റിയർ ബ്രിഗേഡുമായ എസ് സുഖിൽ, വി എസ് നിതിൻ വളന്റിയർമാരായ ശ്യാം, അജിൻപ്രഭ എന്നിവർ മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി നഗരസഭാ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top