20 June Thursday

ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
കഴക്കൂട്ടം
കഴക്കൂട്ടം ടെക്‌നോപാർക്ക് മേഖലകളിലെ  ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ന്യുനതകൾ പരിഹരിക്കുന്നതിന‌്  നോട്ടീസ് നൽകി. ഫുഡ് കളർ, അജിനാമോട്ട എന്നിവ ഉപയോഗിച്ചതും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തത‌ിനുമായി 62,500 രൂപ പിഴയായി ഈടാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച  ഹോട്ടലുകൾക്ക‌് നോട്ടീസ് നൽകി. 
 
39 ഭക്ഷണ സാമ്പിളുകളും  ഹോട്ടലുകളിൽനിന്നും ശേഖരിച്ചിട്ടുണ്ട്. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ‌് സർട്ടിഫിക്കറ്റ‌്, പാചകത്തിനുപയോഗിക്കുന്ന വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റുകൾ, ഫുഡ് സേഫ്റ്റി ലൈസൻസ് എന്നിവ പുതുക്കുന്നതിന‌് നിർദേശം  നൽകിയതായി ഫുഡ് സേഫ്റ്റി ഓഫിസർ എസ് സംഗീത്  പറഞ്ഞു. വരും ദിവസങ്ങളിലും  ഹോട്ടലുകളിൽ  പരിശോധന തുടരും. കഴക്കൂട്ടം, ആറ്റിങ്ങൽ ഫുഡ് സേഫ്റ്റി ഓഫിസർമാരായ  എസ് സംഗീത്,  ജിഷ്‌രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top