18 June Friday

മഴയിൽ വ്യാപക നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കോവളം 
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വിഴിഞ്ഞം, വെങ്ങാനൂർ, തിരുവല്ലം, കല്ലിയൂർ പ്രദേശങ്ങളിൽ വ്യാപക നാശം. വെള്ളായണി കാർഷിക കോളേജിൽ രാത്രിയോടെ മരം കടപുഴകി വീണു. ടെലഫോൺ വയറുകൾ, ടിവി കേബിളുകൾ, വൈദ്യുതിക്കമ്പികൾ എന്നിവ വ്യാപകമായി തകരാറിലായി. നെല്ലിവിളയിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഊക്കോട് വേവിള ക്ഷേത്രത്തിനു സമീപം സുരേഷ് ബാബുവിന്റെ വീട് മഴയിൽ പൂർണമായി തകർന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായി. ആറാട്ട്കടവിൽ നിരവധി വീട്ടിൽ വെള്ളം കയറി. ജെസിബി എത്തിച്ച് ചാൽകീറി വെള്ളം മാറ്റുകയാണ് ഉണ്ടായത്. കോട്ടപ്പുറത്ത് 25 വീട്ടിൽ വെള്ളം കയറി. അവിടെ ഓട പൊട്ടിച്ചാണ് വെള്ളം മാറ്റിയത്. 
വിഴിഞ്ഞം ഗംഗയാർ തോട് കരകവിഞ്ഞ് ഒഴുകി. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് വിഴിഞ്ഞത്തെ ഗംഗയാർ തോട് കരകവിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ വലകളും എൻജിനുകളും വെള്ളത്തിൽ മുങ്ങി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തോടിന്റെ തടസ്സം മാറ്റി വെള്ളം ഒഴുക്കിവിട്ടു. മഴയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തോടിന്റെ പാലത്തിൽ വന്നടിഞ്ഞതോടെ ഒഴുക്ക് പൂർണമായും നിലച്ചു. ഇതോടെ തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനു പുറമെ കോട്ടുകാൽ, വെങ്ങാനൂർ ഭാഗങ്ങളിൽ നിരവധി കൃഷിനാശവും ഉണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top