18 June Friday

വിഴിഞ്ഞം മത്സ്യബന്ധനമേഖല മുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കോവളം
ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ വിഴിഞ്ഞം ഗംഗയാർതോട് കരകവിഞ്ഞൊഴുകി. വിഴിഞ്ഞം മത്സ്യബന്ധനമേഖല വെള്ളത്തിനടിയിലായി. കടകളിലും വീടുകളിലും വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കരയിൽ കയറ്റിവച്ചിരുന്ന നിരവധി വള്ളങ്ങൾക്കും എൻജിനുകൾക്കും ഒഴുക്കിൽപ്പെട്ട് കേടുപാട്‌ സംഭവിച്ചു. വെള്ളം കെട്ടിനിന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. തീരദേശ റോഡും മത്സ്യലേലഷെഡും സമീപത്തെ കടകളും പൊലീസ് പിക്കറ്റ് പോസ്റ്റും വെള്ളത്തിലായി. തീരത്തെ കടകളും മുങ്ങി. വിവരമറിഞ്ഞെത്തിയ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ ജെസിബിയുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തോടിന്റെ തടസ്സം നീക്കി വെള്ളം കടലിലേക്ക് തുറന്ന് വിട്ടു. തഹസിൽദാർ, നഗരസഭാധികൃതർ, ഇറിഗേഷൻവകുപ്പിലെയും ഹാർബർ എൻജിനിയറിങ് വിഭാഗത്തിലെയും ഉന്നതർ, വില്ലേജ് ഓഫീസർമാർ, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top