18 June Friday
ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ടു

വെള്ളക്കെട്ടായി കിടന്ന റോഡ് 
സഞ്ചാരയോഗ്യമാക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
 
മംഗലപുരം
വെള്ളക്കെട്ടായി കിടന്ന റോഡ് ഡിവൈഎഫ്ഐ പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി. അണ്ടൂർക്കോണം പഞ്ചായത്തിലെ വലിയവീട് വാർഡിൽ ഉൾപ്പെടുന്ന കണിയാപുരം റെയിൽവേ സ്റ്റേഷന് സമാന്തരമായി മലമേൽ പറമ്പിലേക്ക് പോകുന്ന റോഡാണ് ഗതാഗത യോഗ്യമാക്കിയത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 
25 വർഷമായി കോൺഗ്രസിന്റെ ജനപ്രതിനിധികളാണ് ഇവിടെനിന്ന്‌ ഉള്ളതും പഞ്ചായത്ത് ഭരണം കൈയാളിയിരുന്നതും. നാട്ടുകാർ നിരവധി തവണ  ആവശ്യപ്പെട്ടിട്ടും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനോ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയോ ഉണ്ടായില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതേത്തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി വെള്ളക്കെട്ടുകൾ ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top