18 June Friday

ആശാ വർക്കറുടെ വീടിനുനേരെ കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

ആശാ വർക്കറുടെ വീടിന്റെ ജനൽചില്ലുകൾ കല്ലേറിൽ തകർന്ന നിലയിൽ

വർക്കല
ആശാ വർക്കറുടെ വീടിനുനേരേ അർധരാത്രി കല്ലേറ് നടത്തിയതായി പരാതി. വർക്കല നഗരസഭ 30–--ാം വാർഡ് ആശാവർക്കർ ശ്രീജാ നെൻട്രിയുടെ വീടിനുനേരേയാണ് ആക്രമണം. 
വീടിന്റെ ജനാല ചില്ലുകൾ തകർന്നു. ശബ്ദം കേട്ട് ലൈറ്റിട്ട്‌ പുറത്തിറങ്ങി നോക്കുമ്പോൾ രണ്ട്‌പേർ മോട്ടോർ ബൈക്കിൽ പോകുന്നത്‌ കണ്ടു. 
വർക്കലയിലെ ഒരു  പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനത്തിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശം നൽകിയതിന്റെ പകയാണ് ഇതിന്റെ പിന്നിലെന്നാണ്‌ കരുതുന്നത്‌. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top