11 July Saturday

സ‌്നേഹമാണെങ്ങും

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
അരുവിക്കര
കളിച്ചുപഠിക്കാൻ സ‌്കൂളിന‌് നല്ലൊരു പാർക്ക‌് തന്ന മാമനാണ‌് വരുന്നത‌്. ഒന്നുകണ്ട‌് ടാറ്റ പറയാനാണ‌് പ്രപഞ്ച ഭഗവതിപുരത്തെ സ്വീകരണകേന്ദ്രത്തിലെത്തിയത‌്. സമ്പത്ത‌് മാമനോട‌് കുശലം പറഞ്ഞ ആ കൊച്ചു മിടുക്കി മൈക്ക‌് വാങ്ങി സംസാരിക്കാൻ തുടങ്ങി, ‘ ഞങ്ങളുടെ  മാമന‌് എല്ലാരും വോട്ടു ചെയ്യണം. അരിവാൾ ചുറ്റിക നക്ഷത്രമാണ‌് ചിഹ്നം...’ നീണ്ട കരഘോഷം. പ്രപഞ്ചയെ ഹാരമണിയിച്ച‌്  ടാറ്റ പറഞ്ഞ‌് സമ്പത്ത‌് അടുത്ത കേന്ദ്രത്തിലേക്ക‌്. 
 ചാങ്ങയിൽ സമ്പത്ത‌് എത്തിയപ്പോൾ അവിടത്തുകാർ എഴുതിയ രണ്ട‌് പുസ‌്തകമാണ‌് ഗൗരി സമ്പത്തിന‌് സമ്മാനിച്ചത‌്. ബി ആർ സുരേഷ‌് എഴുതിയ ‘കാർട്ടൂൺ ദൃശ്യവും അദൃശ്യവും’, ഡോ. മനോജ‌് വെള്ളനാട‌് എഴുതിയ ‘വീനസ‌് ഫ്ളൈ ട്രാപ്പ‌്’ എന്നിവയാണ‌് നൽകിയത‌്. തുലായത്തുകോണം കോളനിയിൽ പച്ചക്കറി പൂരം. ചെറിയകൊണ്ണിയിൽ അച്ഛൻ കൃഷ‌്ണകുമാർ വരച്ച സമ്പത്തിന്റെ ചിത്രം മകൻ അഗ‌്നിവേശ‌് സമ്മാനിച്ചു. കതളൂർ മുട്ടത്ത‌് ചിഹ‌്നം പതിച്ച ചുവന്ന  ബലൂൺ സമ്മാനിച്ചു. ഭഗവതിപുരത്ത‌് പാളത്തൊപ്പിയും സ്ഥാനാർഥിയെ അണിയിച്ചു. 
 വികസന നായകൻ സമ്പത്തിനെ അരുവിക്കര മണ്ഡലം ഒരിക്കൽകൂടി നെഞ്ചേറ്റി. വർഷങ്ങളായി യുഡിഎഫ‌് എംഎൽഎമാർ അവഗണിക്കുന്ന ഈ മണ്ഡലത്തിൽ എംപി ഫണ്ടിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ‌്. ആ നേട്ടം തൊട്ടറിഞ്ഞ വോട്ടർമാർ വീണ്ടും സമ്പത്തിനെ പാർലമെന്റിലേക്ക‌് അയക്കുമെന്ന പ്രഖ്യാപനത്തോടെയാണ‌് ഓരോ കേന്ദ്രത്തിലും തടിച്ചുകൂടിയത‌്. 
 വോട്ടില്ലെങ്കിലും ഇ‌ളമുറക്കാരായ കുട്ടികൾ എല്ലാ കേന്ദ്രങ്ങളിലും പൂവും ഹാരവും നൽകാൻ ഒത്തുകൂടിയത‌് നാടിന്റെ ഭാവി നാളെയുടെ വാഗ‌്ദാനമായ ഈ കുഞ്ഞുങ്ങളിൽ ഭദ്രമാണെന്ന‌് തെളിയിക്കുന്നതാണ‌്. എല്ലാവർക്കും പഴവും പൂക്കളും ചുവന്ന റിബണും നൽകി സമ്പത്ത‌്. അവരെ കൂട്ടമായി നിർത്തി ഫോട്ടോയെടുക്കാനും മറന്നില്ല. ഈ ഭൂമിയും ലോകവും ഇവർക്കുള്ളതാണെന്ന‌് ഓർമിപ്പിച്ചാണ‌് അദ്ദേഹം മടങ്ങിയത‌്. 
 പര്യടനം വെള്ളനാട‌് കൊങ്ങണത്ത‌് കാട്ടാക്കട ശശി ഉദ‌്ഘാടനം ചെയ‌്തു. അരുവിക്കരയിൽ സമാപിച്ചു. കെ എസ‌് സുനിൽകുമാർ സംസാരിച്ചു. ബൈക്ക‌്, ഓട്ടോ റാലിയും കലാട്രൂപ്പും ബാന്റ‌് വാദ്യവും പര്യടനത്തിന‌് മാറ്റു കൂട്ടി. കനത്ത ചൂടിൽനിന്ന‌് രക്ഷപ്പെടാൻ മധുരപാനീയവും പഴങ്ങളും പ്രവർത്തകർക്ക‌് നൽകാനും സംഘാടകർ മത്സരിച്ചു. സമ്പത്ത‌് രാത്രി അരുവിക്കര ടൗണിൽ എത്തിയപ്പോൾ മഹാറാലിയായി പ്രവർത്തകർ വരവേറ്റു. ഡെ. സ‌്പീക്കർ വി ശശി, കാട്ടാക്കട ശശി, കെ എസ‌് സുനിൽകുമാർ, എൻ ഷൗക്കത്തലി, കെ സുകുമാരൻ, അരുവിക്കര ബാബു, എം എസ‌് റഷീദ‌്, മായാദേവി, ഐ മിനി, എം രാജേന്ദ്രൻ, എസ‌് എൽ അനിൽകുമാർ, വി എസ‌് ശോഭൻകുമാർ, എ ആന്റണി, വി ആർ പ്രദീപ‌്, വി ഷാജു, ആർ രാധാകൃഷ‌്ണൻ, ആർ രാജ‌്മോഹൻ, എൻ മനോഹരൻ, ജി ജയരാജ‌്, രതീഷ‌്, ആലുമക്കട വിജയൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top