കാട്ടാക്കട
സിപിഐ എം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ യൂത്ത് കോൺഗ്രസ് വധശ്രമം. പേഴുംമൂട് ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്ഐ മുൻ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ പൂവച്ചൽ പേഴുംമൂട് വിശാഖത്തിൽ ശ്രീവിശാഖി (27) നെയാണ് വധിക്കാൻ ശ്രമിച്ചത്.
ബുധനാഴ്ച പകൽ പതിനൊന്നോടെ പൂവച്ചൽ ജങ്ഷനിൽ ബൈക്കിലെത്തിയ ശ്രീവിശാഖിനെ ആണിതറച്ച പട്ടിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് കാപ്പിക്കാട് സ്വദേശി ജിജോമോന്റെ നേതൃത്വത്തിൽ ആസൂത്രിതമായിട്ടായിരുന്നു ആക്രമണം.
ചൊവ്വാഴ്ച രാത്രിയിൽ ജിജോമോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിപിഐ എം പ്രവർത്തകരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ജിജോമോനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..