14 December Saturday

അഞ്ചുവർഷം പൂർത്തീകരിച്ച വാച്ചർമാരെ സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ഫോറസ്റ്റ് ലേബേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്യുന്നു

ആര്യനാട്
വനം വകുപ്പിലെ മുഴുവൻ താൽക്കാലിക ജീവനക്കാർക്കും 26 ദിവസം ജോലി ലഭ്യമാക്കണമെന്ന്‌ തിരുവനന്തപുരം ഡിസ്ട്രിക്ട് ഫോറസ്റ്റ് ലേബേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് വർഷം പൂർത്തീകരിച്ച വാച്ചർമാരെ സ്ഥിരപ്പെടുത്തണമെന്നും വാച്ചർമാർക്ക് ഇൻഷുറൻസ് പരിരക്ഷ, ജാക്കറ്റ്, ഷൂസ്, യൂണിഫോം, സ്വയരക്ഷ ഉപകരണം എന്നിവ അടിയന്തരമായി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 
ആര്യനാട് ബിഷപ് പെരേര ഹാളിൽ (കെ രത്നാകരൻകാണി നഗർ) ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. എം എൽ കിഷോർ അധ്യക്ഷനായി. സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ എസ് അനിൽകുമാർ, മണ്ണാറം രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് അംഗം വി വിജുമോഹൻ, സിഐടിയു വിതുര ഏരിയ പ്രസിഡന്റ്‌ എൻ ശ്രീധരൻ, സെക്രട്ടറി എസ് സഞ്ജയൻ, സിപിഐ എം ആര്യനാട് ലോക്കൽ സെക്രട്ടറി എസ് ദീക്ഷിത്, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ബി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സൂരജ് രക്തസാക്ഷി പ്രമേയവും രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുളിഞ്ചയിൽ വിനോദ് സ്വാഗതം പറഞ്ഞു.
 ഭാരവാഹികൾ: എം എൽ കിഷോർ (പ്രസിഡന്റ്‌), സി ശ്രീകണ്ഠൻനായർ (വൈസ് പ്രസിഡന്റ്‌), പുളിഞ്ചയിൽ വിനോദ് (സെക്രട്ടറി), കല്ലാർ ഉദയ, വിക്രമൻകാണി (ജോയിന്റ്‌ സെക്രട്ടറിമാർ), തെമ്മല രാജേഷ് (ട്രഷറർ).
പ്രധാന വാർത്തകൾ
 Top