03 December Friday

സോളമന്‍ അലക്സിനും എ കെ നിഖിലിനും ഉജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
നെയ്യാറ്റിൻകര 
സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സോളമൻ അലക്സിനും ബിജെപി വിട്ട് വന്ന യുവമോർച്ച കോവളം നിയോജകമണ്ഡലം സെക്രട്ടറി എ കെ നിഖിലിനും സ്വീകരണം നൽകി. സ്വദേശാഭിമാനി ടൗൺ ഹാളിലെ ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഇരുവരെയും വരവേറ്റു. യുഡിഎഫ് ജില്ലാ ചെയർമാനും സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു സോളമൻ അലക്സ്. 
സോളമൻ അലക്സിനോടൊപ്പം ധാരാളം കോൺ​ഗ്രസ് പ്രവർത്തകരും സിപിഐ എമ്മിൽ ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റം​ഗം എൻ രതീന്ദ്രൻ, കെ ആൻസലൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ, കെ കെ ഷിബു, വി കേശവൻകുട്ടി, പി രാജൻ, എൻ എസ് ദിലീപ്, ജി സജികൃഷ്ണൻ, ബി എസ് ചന്തു തു‌ടങ്ങിയവർ പങ്കെടുത്തു. വിവിധ വർ​ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.  
          ഉപാധികളും ആവശ്യങ്ങളും ഉന്നയിക്കാതെയാണ് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് സോളമൻ അലക്സ് പറഞ്ഞു. 
കേരളത്തിലെ 14 ജില്ലയിലെ കാർഷിക ബാങ്കുകളും എൽഡിഎഫ് ഭരിക്കുമെന്നും കോൺഗ്രസ് ഉടൻ രണ്ടായി പിളരുമെന്നും നാഥനില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസെന്നും സോളമൻ അലക്സ് പറഞ്ഞു. കോൺഗ്രസിലെ പല നേതാക്കളും വരുംനാളുകളിൽ പാർടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top