13 November Wednesday

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സ്‌തനരോഗ ചികിത്സയ്‌ക്ക്‌ ഒപി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019
തിരുവനന്തപുരം 
തൈറോയിഡും അനുബന്ധ അസുഖങ്ങളും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഒപി ആരംഭിക്കും. 
സർജിക്കൽ എൻഡോക്രൈനോളജി ആൻഡ്‌ ബ്രസ്റ്റ് ക്ലിനിക് എന്ന പുതിയ ഒപി തിങ്കളാഴ്ചമുതൽ ആരംഭിക്കും. തൈറോയ്ഡ് ഗ്രന്ഥി, പാരാതൈറോയ്ഡ് ഗ്രന്ഥികൾ, അഡ്രിനൽ ഗ്രന്ഥികൾ, എൻഡോക്രൈൻ പാൻക്രിയാസിന്റെ ഗ്രന്ഥികൾ, ചില ന്യൂറോ എൻഡോക്രൈൻ ഗ്രന്ഥികൾ എന്നിവയുൾപ്പെടെയുള്ള എൻ‌ഡോക്രൈൻ ഗ്രന്ഥികളുടെ ശസ്ത്രക്രിയയെ കേന്ദ്രീകരിച്ചുള്ള ശസ്ത്രക്രിയാ ഉപ-സ്പെഷ്യാലിറ്റിയാണിത്‌.
 
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപി വിഭാഗങ്ങൾ കൂടുതൽ കാര്യക്ഷമമായിട്ടുണ്ട്‌.  
ദിവസേനയുള്ള രോഗികളുടെ കുത്തൊഴുക്കിനിടയിലും പുതിയ ക്രമീകരണങ്ങളാൽ ഓരോ രോഗിക്കും കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് സമയം കണ്ടെത്താനാവുന്നുണ്ട്. പുതിയ ഒപി വരുന്നതോടെ സർജറി ഒപിയിലെ തന്നെ നല്ലൊരു വിഭാഗം രോഗികൾക്ക് പ്രത്യേകമായി ചികിത്സ ലഭ്യമാക്കാനാകും. തിങ്കളാഴ്ച രാവിലെ 10ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പുതിയ ഒപിയുടെ ഉദ്ഘാടനം നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top