15 November Friday

നഗരസഭാ കൗൺസിലറെ കഞ്ചാവ് കച്ചവടക്കാരൻ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019
കോവളം
നഗരസഭാ കൗൺസിലർക്ക് കഞ്ചാവ് കച്ചവടക്കാരന്റെ  മർദനം. പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം, ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്. നഗരസഭയിലെ വിഴിഞ്ഞം വാർഡ് കൗൺസിലറും  സിഐടിയു നേതാവുമായ എൻ എ റഷീദിനെയാണ് വിഴിഞ്ഞത്തെ കുപ്രസിദ്ധ കഞ്ചാവ് മാഫിയ തലവൻ  ഷാനവാസ് മർദിച്ചത്.  
റഷീദിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഒരു യോഗത്തിൽ സംസാരിക്കവെ വിഴിഞ്ഞത്തെ കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണമെന്ന് എൻ എ റഷീദ് ആവശ്യപ്പെട്ടതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചത്‌. റഷീദ് വിഴിഞ്ഞം ജങ്‌ഷനിൽ നില്ക്കുമ്പോൾ ഒരു പ്രകോപനവുമില്ലാതെ ഷാനവാസ് ഓടിവന്ന്  മർദിക്കുകയായിരുന്നു.
ഷാനവാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റി, ഡിവൈഎഫ്ഐ  വിഴിഞ്ഞം മേഖലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞത്ത് പ്രതിഷേധപ്രകടനവും  യോഗവും നടന്നു. വിഴിഞ്ഞം സ്റ്റാൻലി യോഗം ഉദ്ഘാടനംചെയ്തു. മുബാറക് ഷാ അധ്യക്ഷനായി. കബിർ, വേണുഗോപാൽ, സ്റ്റാൻസിലാസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top