04 October Tuesday

പൂര്‍ണ സ്വാതന്ത്ര്യം ആദ്യമായി ആവശ്യപ്പെട്ടത് 
കമ്യൂണിസ്റ്റുകാര്‍: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഓര്‍മദിനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര 
പൂർണ സ്വാതന്ത്ര്യംതന്നെ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരാണെന്ന് മന്ത്രി പി രാജീവ്. നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഓർമദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അറിയാതെ പോയ നിരവധി പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലുണ്ട്. സാഹസികമായ നിരവധി സമരങ്ങളുമുണ്ടായിട്ടുണ്ടെന്നും മന്ത്രി  രാജീവ് പറഞ്ഞു. 
 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ, എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി ശ്രീകുമാർ, അഡ്വ. അജയകുമാർ, കെ എസ് അരുൺ, എ എസ് ആനന്ദകുമാർ, സ്വാ​ഗതസംഘം ചെയർമാൻ വി കേശവൻകുട്ടി എന്നിവർ സംസാരിച്ചു. ഡി കെ ശശി അധ്യക്ഷനായി. ന​ഗരസഭയ്‌ക്ക് മുന്നിൽനിന്നാണ് സ്വാതന്ത്ര്യ സ്മൃതിയാത്ര ആരംഭിച്ച് യോ​ഗസ്ഥലമായ നെയ്യാറ്റിൻകര ജങ്ഷനിൽ സമാപിച്ചു. സിപിഐ എം പാറശാല, നെയ്യാറ്റിൻകര, വെള്ളറട ഏരിയ കമ്മിറ്റികളും  സിപിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top