06 October Thursday

കെപിഎംഎസ് ശാഖാ സെക്രട്ടറിയെ ഗുണ്ടാ സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
നേമം
കെപിഎംഎസ് ബാലരാമപുരം ശാഖാ സെക്രട്ടറിയെ ഗുണ്ടാസംഘം ആക്രമിച്ചു.  തേമ്പാമുട്ടം കുളത്തിൻകരയ്‌ക്കു സമീപമാണ് സംഭവം. കാറാത്തല കുഴിവിള പുത്തൻവീട്ടിൽ ശ്രീകണ്ഠനാ (48)ണ് മർദനമേറ്റത്. യുവാക്കളടങ്ങിയ അപരിചിത സംഘത്തോട് എന്താ ഇവിടെ കൂട്ടംകൂടി നിൽക്കുന്നതെന്നും എന്താ പ്രശ്നമെന്നും ചോദിച്ചതിനു പിന്നാലെ കമ്പികൊണ്ടും ഹെൽമെറ്റ് ഉപയോഗിച്ചും തലയ്‌ക്ക്‌ അടിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം എട്ടു പേരടങ്ങുന്ന അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ശ്രീകണ്ഠനെ നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
 

 സംഭവത്തിൽ രണ്ടു പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.  അമരവിള വിളക്കുംകര പുത്തൻവീട്ടിൽ ശരത് (22), ധനുവച്ചപുരം മേക്കൊല്ല രശ്മി നിവാസിൽ അജിത് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top