28 September Wednesday

ഹൃദയപൂർവം ഈ ഭക്ഷണപ്പൊതികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ഭക്ഷണപ്പൊതികൾ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് പൂജയിൽനിന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുവാങ്ങുന്നു

വർക്കല
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർഥികളും  സ്റ്റാഫ് അംഗങ്ങളും സമാഹരിച്ച ഭക്ഷണപ്പൊതികൾ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൈമാറി. ഡിവൈഎഫ്ഐ ചെമ്മരുതി മേഖലാ ഭാരവാഹി രാകേഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ് പൂജയിൽനിന്നും ഏറ്റുവാങ്ങി. അധ്യാപകരായ സാജൻ, എസ്ആർ പ്രവിൻ, റോയി തോമസ്, സി ബിനുകുമാർ, അനിത, ഓഫീസ് സ്റ്റാഫ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനാണ് ഭക്ഷണപ്പൊതികൾ സമാഹരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top