22 September Tuesday

വീണ്ടും 297

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തിരുവനന്തപുരം  

ചൊവ്വാഴ്ച രോ​ഗമുക്തര്‍ 498 പേരായെങ്കിലും രോ​ഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. 297 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 12 ആരോഗ്യപ്രവർത്തകരുമുണ്ട്‌. 279 പേർക്ക്‌ സമ്പർക്കംവഴിയാണ്. 12 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 3026 ആയി. ഇതുവരെ രോഗം ബാധിച്ചവർ 7631. നിരീക്ഷണത്തിൽ  19,370 പേരുണ്ട്. 
 
ജില്ലയില്‍ മൂന്ന്‌ കോവിഡ്‌ മരണവുമുണ്ടായി.‌ 8ന് മരിച്ച വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), വള്ളക്കടവ് സ്വദേശി മണിയന്‍ (80), വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. അതിയന്നൂര്‍ വാർഡ്‌ 15 പുതിയ ഹോട്ട്‌സ്‌പോട്ടാക്കി. ചൊവ്വാഴ്‌ച പുരയിടത്താണ്‌ കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്, 13 പേർ. കൊല്ലക്കോണത്ത്‌ 11 പേർക്കും ചാരോട്ടുകോണത്ത്‌ ഒമ്പതുപേർക്കും രോഗം സ്ഥിരീകരിച്ചു. ബീമാപള്ളി, പൊഴിയൂര്‍, കാട്ടാക്കട എന്നിവിടങ്ങളിൽ എട്ടുപേർക്കും പാറശാല, വലിയതുറ, ബാലരാമപുരം, ചായ്ക്കുളം, മാരായമുട്ടം സ്വദേശികളായ ഏഴുപേർക്കും രോഗമുണ്ട്. പള്ളിപ്പുറം, കാലടി, പരശുവയ്ക്കല്‍ എന്നിവിടങ്ങളിൽ ആറുപേർക്കു വീതവും പയറ്റുവിള, കൊച്ചുതോപ്പ്, പൂന്തുറ എന്നിവിടങ്ങളിൽനിന്നുള്ള അഞ്ചുപേർക്കു വീതവും രോഗമുണ്ട്‌. 
 
ചായ്‌ക്കോട്ടുകോണം, പുതുക്കുറിച്ചി, മെഡിക്കല്‍ കോളേജ്, മലയിന്‍കീഴ്, വെള്ളനാട്, വെള്ളറട അമരവിള, ചുള്ളിമാനൂര്‍, പൊങ്ങൻവിളാകം സ്വദേശികളായ നാലുപേർക്കു വീതവും കരമന, മുണ്ടേല, ഇത്തിയൂര്‍, വട്ടവിള, അയിരൂര്‍, വര്‍ക്കല, നേമം, ചാല, മമ്പള്ളി എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേർക്കുവീതവും രോഗം സ്ഥിരീകരിച്ചു.
 

ഉറവിടം അറിയാത്തവർ 12

 

വട്ടപ്പാറ സ്വദേശി(49), 80 കാരി, ശ്രീകാര്യം സ്വദേശി(19), കീഴ്കുളം സ്വദേശിനി(76), ധനുവച്ചപുരം സ്വദേശി(30), മരിയപുരം തോട്ടിന്‍കര സ്വദേശി(28), 36 കാരന്‍, തിരുമല കട്ടച്ചല്‍ റോഡ് സ്വദേശിനി(80), പുത്തന്‍കോട്ട സ്വദേശി(74), കരകുളം സ്വദേശി(33), കല്ലയം സ്വദേശി(35), കടമക്കോട് സ്വദേശിനി(22). 
 

പുറത്തുനിന്നെത്തിയവർ

 

തമിഴ്‌നാട്ടില്‍നിന്നെത്തിയ തിരുനെൽവേലി സ്വദേശിനി(29), തിരുനെൽവേലി സ്വദേശി(33), നാഗര്‍കോവില്‍ സ്വദേശി(64), മാര്‍ത്താണ്ഡം സ്വദേശിനി(39), തെങ്കാശി സ്വദേശിനി(74), തെലങ്കാനയില്‍നിന്നെത്തിയ ചന്തവിള സ്വദേശിനി(22).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top