22 September Tuesday

വീട്ടിൽ ചികിത്സ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
തിരുവനന്തപുരം 
കോവിഡ്‌ ബാധിച്ചവരിൽ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്തവരെ ബുധനാഴ്‌ചമുതൽ നിബന്ധനകൾക്ക്‌ വിധേയമായി വീട്ടിലും ചികിത്സിക്കും. പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ പരിശോധന നടത്തി മറ്റു പ്രശ്‌നങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തണം. വീടുകളിൽ കോവിഡ്‌ രോഗികളുമായി സമ്പർക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. തദ്ദേശസ്ഥാപന പ്രതിനിധികൾ ഇത്‌ സ്ഥിരീകരിക്കണം. വികേന്ദ്രീകൃത ഗതാഗത സൗകര്യവും ഉറപ്പാക്കും. ആരോഗ്യവിവരങ്ങൾ അധികൃതരെ അറിയിക്കാൻ ഇ സഞ്ജീവനി, ജാഗ്രത പേർട്ടൽ തുടങ്ങിയവ ഉപയോഗിക്കാൻ കഴിയുന്നവരായിരിക്കണം. പൾസ് ഓക്സിമീറ്റർ പോലുള്ള ഉപകരണങ്ങൾ വീട്ടിൽ സജ്ജീകരിക്കാൻ കഴിയുമെങ്കിൽ ചെയ്യണമെന്നും നിർദേശമുണ്ട്‌. 
 
12 വയസ്സിൽ താഴെയുള്ളവർക്കൊപ്പം രക്ഷിതാവിനോ മറ്റൊരു കുടുംബാംഗത്തിനോ സമ്പർക്കവിലക്കിൽ കഴിയാം. മൂന്നാമതൊരംഗം ഇവരെ പരിചരിക്കണം. രോഗലക്ഷണം പ്രകടമായാൽ തീവ്രതയനുസരിച്ച്‌ എത്രയുംവേഗം പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേ‌ക്കോ ആശുപത്രികളിലേ‌ക്കോ മാറണം. 
 
പത്താം ദിവസം സിഎഫ്‌എൽടിസികളിലോ പരിശോധനാ കേന്ദ്രങ്ങളിലോ എത്തി പരിശോധന നടത്തണം. ഇതിനായി ആരോഗ്യവകുപ്പ്‌ ആംബുലൻസുകൾ ക്രമീകരിക്കും. 27 സിഎഫ്‌എൽടിസികളിലായി 2200 ഓളം രോഗികളാണ്‌ ചികിത്സയിലുള്ളത്‌. ആറ്‌ ആരോഗ്യപ്രവർത്തകർ വീട്ടിൽ ചികിത്സയിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top