16 January Saturday

ഗുണ്ടാ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ​ഗുരുതരപരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
കിളിമാനൂർ
ഡിവൈഎഫ്ഐ പ്രവർത്തകരെ ​ഗുണ്ടാസംഘം ആക്രമിച്ചു. നാവായിക്കുളം മേഖലാ ജോയിന്റ് സെക്രട്ടറി ഹരിലാൽ, വിമൽ എന്നിവരെയാണ്‌ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഞായറാഴ്ച രാത്രി നാവായിക്കുളം നൈനാംകോണം തോട്ടിന് സമീപം സാമുഹ്യ വിരുദ്ധരുടെ മദ്യപാനം ഹരിലാൽ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ്‌ കാരണം.
 
കമ്പിപ്പാര, കത്തി, കുറുവടി, വെട്ടുകത്തി എന്നിവയുമായി എത്തിയ സംഘം ഹരിലാലിന്റെ പല്ലുകൾ അടിച്ചുപൊട്ടിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്‌തു. തടയാനെത്തിയ വിമലിനെയും മർദിച്ചു. ഗുരുതര പരിക്കേറ്റ ഹരിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
കാട്ടിൽ ആലഞ്ചേരി കുമാർ, ചരിപ്പൻ പക്രു, ഉജേഷ്, കൊച്ചൂട്ടൻ, രാജേഷ്, ​ഗോപു, കണ്ണൻ എന്നിവരുടെ നേത‍ൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന്‌ ഹരിലാൽ കല്ലമ്പലം പൊലീസിൽ നല്‍കിയ പരാതിയിൽ പറഞ്ഞു. കല്ലമ്പലം പൊലീസ് കേസ് എടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top