15 October Tuesday

ചെല്ലഞ്ചിപ്പാലം 25ന് ചെല്ലഞ്ചിപ്പാലം 25ന് നാടിന് സമർപ്പിക്കും

സ്വന്തം ലേഖകൻUpdated: Friday Jul 12, 2019
പാലോട്
നിർമാണം പൂർത്തീകരിച്ച ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനം 25ന് വൈകിട്ട‌് അഞ്ചിന‌് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണയോഗം 13ന് ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ ചെല്ലഞ്ചി എൽപി സ്കൂളിൽ നടക്കും.നാട്ടുകാരുടെ അരനൂറ്റാണ്ടിലേറെയായ സ്വപ‌്നമാണ‌് യാഥാർഥ്യമാകുന്നത‌്. പിരപ്പൻകോട് മുരളി എംഎൽഎ ആയിരിക്കുമ്പോൾ പാലത്തിനു വേണ്ടിയുള്ള ഇടപെടലുകൾ ആരംഭിച്ചു. 
 
ജെ അരുന്ധതി, കോലിയക്കോട് കൃഷ്ണൻനായർ, ഡി കെ മുരളി എന്നിവരുടെ ശ്രമഫലമായാണ്‌ നിർമാണം പാലം യാഥാർഥ്യമായത്‌.2010 ൽ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദനാണ്‌ പാലത്തിന്‌ ശിലയിട്ടത്‌.  പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതോടെ പാലം നിർമാണം പുതുജീവൻ കൈവരിച്ചു. നബാർഡ് പിന്മാറിയതോടെ ഡി കെ മുരളി എംഎൽഎ ഇടപെട്ട‌് നിർമാണം സർക്കാരിനെക്കൊണ്ട‌് ഏറ്റെടുപ്പിക്കുകയായിരുന്നു. 
 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധുവിന്റെ ഇടപെടലും നിർണായക പങ്ക‌് വഹിച്ചിട്ടുണ്ട‌്. പാലത്തിന്റെ അപ്രോച്ച് റോഡ‌ിന്റെ വിപുലീകരണത്തിനായി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
 
 

 

പ്രധാന വാർത്തകൾ
 Top