24 August Saturday

ആയിരം കൈയെഴുത്ത് മാസികയുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കവി കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം  മാഗസിനുകൾ പ്രകാശനം ചെയ്യുന്നു

വിതുര> “വായന മരിക്കരുത്, എഴുത്ത് നിലയ്ക്കരുത്’ എന്ന സന്ദേശമുയർത്തി വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആയിരം കൈയെഴുത്ത് മാഗസിനുകളും 25 ക്ലാസ് ലൈബ്രറികളും തയ്യാറാക്കി.
 
എട്ട് മുതൽ പത്താം ക്ലാസുകളിലെ 1013 വിദ്യാർഥികളാണ് മാഗസിനുകൾ തയ്യാറാക്കിയത്.നേരത്തെ വായന ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മഴുവൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സ്വന്തമായി മാഗസിൻ തയ്യാറാക്കിയിരുന്നു. തുടർന്നാണ് മുഴുവൻ വിദ്യാർഥികളും തങ്ങളുടെ കൈപ്പടയിൽ മാഗസിൻ തയ്യാറാക്കിയത്.
 
 പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം വിദ്യാർഥികൾ മാഗസിനുകൾ ഒരുമിച്ച് ഒരേ സമയം പ്രകാശനം ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. സ്കൂളിലെ സ്റ്റുഡന്റ്  പൊലീസ് കേഡറ്റുകളും ജൂനിയർ റെഡ്ക്രോസ് അംഗങ്ങളും ചേർന്ന് അക്ഷര വലയം തീർത്തു. തുടർന്ന് മാഗസിൻ മതിലും സമൂഹ വായനയും സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top