15 May Saturday

കോവിഡ് വാക്സിനേഷൻ ക്യാമ്പ്
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021
വർക്കല 
മണമ്പൂർ, ഒറ്റൂർ, ചെമ്മരുതി  പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കും. മണമ്പൂർ പഞ്ചായത്തിൽ തിങ്കളാഴ്ച കുളമുട്ടം ആയുർവേദ ആശുപത്രിയിൽ12 ,13 ,14 ,15 ,16 വാർഡിലുള്ളവർക്കും ചൊവ്വാഴ്ച ചാത്തമ്പറ കെടിസിടി ആശുപത്രിയിൽ അഞ്ച്, ആറ് വാർഡിലുള്ളവർക്കും 15 ന് കണ്ണങ്കര ഹെൽത്ത് സെന്ററിൽ 9 ,10 , 11 വാർഡിലുള്ളവർക്കും 16 ന്  കരിമ്പുവിള അങ്കണവാടിയിൽ വാർഡ് ഏഴിലുള്ളവർക്കും ക്യാമ്പ് സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ മണമ്പൂർ സിഎച്ച്സിയിൽ  1 , 2 , 3 ,4 ,8 എന്നീ വാർഡിലുള്ളവർക്കും വാക്‌സിൻ എടുക്കാൻ സൗകര്യമുണ്ട്‌.
ഒറ്റൂർ പഞ്ചായത്തിൽതിങ്കളാഴ്ച ഞെക്കാട് പിഎച്ച്സിയിൽ നടക്കുന്ന ക്യാമ്പിൽ 1,2,8,13 വാർഡിലുള്ളവർക്കും 15-ന് മാവിൻമൂട് എൽപിഎസിൽ 3, 4,5,6 വാർഡിലുള്ളവർക്കും 16ന് ഒറ്റൂർ ഗ്ലോബൽ സ്കൂളിൽ 7,9,10,11,12 വാർഡിലുള്ളവർക്കും വാക്സിനേഷൻ നൽകും.
ചെമ്മരുതി പഞ്ചായത്തിൽ ചൊവ്വാഴ്ച ഒന്ന്, രണ്ട് വാർഡിലുള്ളവർക്ക്‌ വണ്ടിപ്പുര പ്രസാദ് മന്ദിരത്തിൽ 9.30 മുതൽ 11 വരെയും നാല്‌, അഞ്ച് വാർഡിലുള്ളവർക്ക്‌ മുത്താന ആർകെഎംയുപിഎസിൽ 11.30 മുതൽ 12.30 വരെയും 6, 7, 8, 10, 11 വാർഡിലുള്ളവർക്ക്‌ ചെമ്മരുതി എസ്എൻവിഎൽപിഎസിൽ 1.30 മുതൽ 2.30 വരെയും ആർടിപിസിആർ ടെസ്റ്റ് നടത്തും.
കിളിമാനൂർ
പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 8  മുതൽ ടൗൺ യുപി എസിൽ നടക്കും. 11, 12, 13, 14, 15 വാർഡിലുള്ളവർക്ക് വാക്‌സിൻ എടുക്കാം. 10, 16, 17 വാർഡുകൾ 13ന്‌ പാപ്പാല എൽ പിഎസിലും 1 മുതൽ 17 വരെ വാർഡുകൾക്ക് 14ന്‌ അടയമൺ പിഎച്ച്സിയിലും 1, 2, 3, 4 വാർഡുകൾക്ക് 16ന്‌ തട്ടത്തുമല ബഡ്സ് സ്കൂളിലുമാണ് വാക്സിനേഷൻ. എല്ലാ ദിവസവും അടയമൺ ആശുപത്രിയിൽ വാക്സിനേഷനുണ്ട്.
ന​ഗരൂർ പഞ്ചായത്ത് കോവിഡ് വാക്സിൻ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ മുതൽ പഞ്ചായത്ത് അങ്കണത്തിൽ നടക്കും.
ചിറയിൻകീഴ്
വക്കം പഞ്ചായത്ത്‌ കോവിഡ് വാക്സിനേഷൻ ക്യാമ്പ്‌ തിങ്കളാഴ്ച നിലയ്ക്കാമുക്ക് ഗവ. യുപിഎസിലും  ചൊവ്വാഴ്ച കണ്ണമംഗലം ക്ഷേത്ര സദ്യാലയത്തിലും രാവിലെ ഒമ്പതിന് ആരംഭിക്കും. വക്കം ആർഎച്ച്സിയിൽ എല്ലാ ദിവസവും വാക്സിനേഷൻ ഉണ്ടാകും.
വെഞ്ഞാറമൂട്
പുല്ലമ്പാറ പഞ്ചായത്തിൽ കോവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 12ന് രാവിലെ 9 മുതൽ 11 വരെ പന്തപ്ലാവികോണം വാർഡ്‌, 11 മുതൽ 2 വരെ വെള്ളുമണ്ണടി വാർഡ്‌ (ഗവ. എൽപിഎസ്),  13ന് രാവിലെ 9 മുതൽ 11 വരെ കുറ്റിമൂട് വാർഡ്‌, 11 മുതൽ 2 വരെ പേരുമല വാർഡ്‌ ( പേരുമല എൽപിഎസ്),15ന് രാവിലെ 9 മുതൽ 11 വരെ മുത്തിപ്പാറ വാർഡ്‌, 11 മുതൽ 2 വരെ പുല്ലമ്പാറ വാർഡ്‌ ( പുല്ലമ്പാറ കൃഷിഭവൻ), 16ന് രാവിലെ 9 മുതൽ 11 വരെ പാണയം വാർഡ്‌, 11 മുതൽ 2 വരെ കൂനൻവേങ്ങ വാർഡ്‌ (ആർഎം യുപിഎസ് വയ്യക്കാവ്), 17ന് രാവിലെ 9 മുതൽ 11 വരെ ചുള്ളാളം വാർഡ്‌, 11 മുതൽ 2 വരെ മുക്കുടിൽ വാർഡ്‌ (ഗവ. എൽപിഎസ് മുക്കുടിൽ), 19ന് രാവിലെ 9 മുതൽ 11 വരെ മാങ്കുഴി വാർഡ്‌, 11 മുതൽ 2 വരെ തേമ്പാമൂട് വാർഡ് (പുല്ലമ്പാറ പിഎച്ച്സി), 19ന് രാവിലെ 9 മുതൽ 11 വരെ ആട്ടുകാൽ വാർഡ്‌, 11 മുതൽ 2 വരെ പാലാംകോണം വാർഡ്‌ ( പാലാംകോണം ശിശുമന്ദിരം), 20ന് രാവിലെ 9 മുതൽ 11 വരെ നാഗരുകുഴി വാർഡ്‌, 11 മുതൽ 2 വരെ ആട്ടുകാൽ (പാർട്ട് - 2, പേരുമല ഗവ. എൽപിഎസ്) എന്നിങ്ങനെയാണ്‌ വിതരണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top