26 August Monday

ജില്ലാ ഗെയിംസിൽ പാറശാലയ‌്ക്ക് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കാട്ടാക്കട
ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും ചേർന്ന്‌ സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിവലിൽ പാറശാല ബ്ലോക്ക് പഞ്ചായത്തിന് ചാമ്പ്യൻഷിപ്. വാമനപുരം ബ്ലോക്ക് രണ്ടാമതായി.  
7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും ഗവ. ഹൈസ്കൂളിലും നടന്ന ഫെസ്റ്റിവലിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ഡോ. എ സമ്പത്ത്  എംപി ഉദ്ഘാടനം ചെയ‌്തു. ഫുട്‌ബോൾ താരം സീസൺ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് വി കെ മധു അധ്യക്ഷനായി. 
 
സംസ്ഥാന പ്ലാനിങ‌് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് എസ് എസ് അജിതകുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സലൂജ, പഞ്ചായത്ത് പ്രസിഡന്റ‌ുമാരായ കെ രാമചന്ദ്രൻ, മണികണ്ഠൻ, ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷൻ ജി സ്റ്റീഫൻ, ജില്ലാ ആസൂത്രണ ഓഫീസർ വി എസ് ബിജു, പി കെ അനൂപ്, വാർഡ് അംഗങ്ങളായ ജി ഒ ഷാജി, ആർ രാഘവലാൽ,  സെക്രട്ടറി ജോസഫ് ബിജു എന്നിവർ സംസാരിച്ചു. യോഗത്തിൽ  കായികതാരങ്ങളായ സീസൺ, പൂവച്ചൽ സ്വദേശികളായ ശ്രീദേവി, സുബിൻ എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വിജു മോഹൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top