22 March Friday

വസന്തോത്സവം ഇനി ക്രിസ്‌മസ‌് അവധിക്കാലത്ത‌്: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
തിരുവനന്തപുരം > എല്ലാ വർഷവും വസന്തോത്സവം ക്രിസ‌്മസ‌് അവധിക്കാലത്ത‌് സംഘടിപ്പിക്കുന്നത് പരിഗണനയിലാണെന്ന്  വസന്തോത്സവം ഉദ‌്ഘാടനത്തിൽ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ടൂറിസം കലണ്ടറിൽ വസന്തോത്സവത്തെ അടയാളപ്പെടുത്താനാവും. 
മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവർക്കും വസന്തോത്സവം കാണാൻ അവസരമൊരുക്കുകയാണ‌്  ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഒന്നരലക്ഷം പേരാണ് വസന്തോത്‌സവത്തിനെത്തിയത്. ടിക്കറ്റ്, സ്റ്റാൾ വിൽപനയിലൂടെ 83 ലക്ഷം രൂപ ലഭിച്ചു. ഇക്കൊല്ലം  വലിയ വിജയമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
 എ സമ്പത്ത് എം പി, മേയർ വി കെ  പ്രശാന്ത്, കെ  മുരളീധരൻ എംഎൽഎ,  ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top