21 February Thursday

സ്റ്റേഷനിലേക്ക‌് ബോംബേറ‌്: അന്വേഷണം ഊര്‍ജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
നെടുമങ്ങാട് > ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയും ബോംബ് എറിഞ്ഞ ആർ എസ് എസ് നേതാവും ആർ എസ് എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ പാലക്കാട്‌ സ്വദേശി പ്രവീണിനുവേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.  ആക്രമണശേഷം ഒളിവില്‍ പോയ പ്രതിയെ പിന്തുര്‍ന്ന് പോലീസ് ഒപ്പമുണ്ടെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല. അടുത്ത ദിവസങ്ങള്‍വരെ ഒളിവില്‍ പാര്‍ത്ത ഇടങ്ങളിലെല്ലാം പോലീസ് കണ്ടെത്തി. 
പോലീസിന്‍റെ നീക്കം മണത്തറിഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിനു സൂചന ലഭിച്ചു.അവരില്‍ ചിലരെ അറസ്റ്റു ചെയ്യുകയും ചെയ്തു. രക്ഷപ്പെടാനുള്ള ആദ്യ പഴുതൊരുക്കിയ പ്രതിയുടെ സഹോദരന്‍ റിമാന്‍ഡിലാണ്.തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ രഹസ്യകേന്ദ്രങ്ങളിൽ പ്രതി മാറിമാറി താമസിക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.നെടുമങ്ങാട് ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ്  നാലു ടീമായി തിരിഞ്ഞാണ് തെരച്ചില്‍ തുടരുന്നത്.
ആര്‍ എസ് എസ് നെടുമങ്ങാട് കാര്യാലയത്തില്‍ താമസിച്ചാണ് പ്രതി ബോംബു നിര്‍മ്മാണവും അക്രമ പ്രവര്‍ത്തനങ്ങളും നടത്തിയതെന്നും പോലീസ് കണ്ടെത്തി.നിരവധി ക്രിമില്‍ കേസുകളിലെ പ്രതിയാണ് പ്രവീണ്‍.ദിവസങ്ങള്‍ നീണ്ട ആക്രമണ പരമ്പരകളാണ് ശബരിമല വനിതാ പ്രവേശവുമായി ബന്ധപ്പെട്ട പ്രതിയും സംഘവും നടത്തിവന്നത്.സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് സ്റ്റേഷനിലേക്കും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയും ബോംബെറിഞ്ഞതു പ്രവീണും സംഘവുമാണെന്ന് പോലീസിനു വ്യക്തമായത്. 
പ്രവീണും  സംഘവും പോലീസ് സ്റ്റേഷന്  നേരെ  ബോംബുകള്‍ വലിച്ചെറിയുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് പോലീസിനു സിസിടിവിയിലൂടെ ലഭിച്ചത്. സംഭവം നടന്നതിനു സമീപമുള്ള സിസിടിവി ക്യാമറകളിൽ  നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.ആക്രമണശേഷം നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍  പോലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ജില്ലാ പ്രചാരക് പ്രവീൺ ആണ് ഇതെന്ന് പോലീസ് കണ്ടെത്തിയത്.
ഹര്‍ത്താല്‍ ദിവസം ആനാട് എസ്ഐയെയും സംഘത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ രണ്ടു ആർ എസ് എസ്സുകാരെ സ്റ്റേഷനിൽ നിന്നും മോചിപ്പിക്കാന്‍ ആർ എസ് എസ് സംഘം സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ സ്ഥലത്തുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമിച്ചു.ഇതിനിടയിലാണ് പ്രവീൺ പോലീസ് സ്റ്റേഷനിലേക്ക് നാല് തവണ ബോംബ് എറിഞ്ഞത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top