21 October Monday

ഓണത്തിമിർപ്പിൽ നാട്ടിൻപുറങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
ചേരപ്പള്ളി
ഓണാഘോഷത്തിനായി ഗ്രാമീണമേഖലയിലെ സാംസ്‌കാരിക സംഘടനകൾ ഒരുങ്ങി. ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ മുഖ്യമായും ആഘോഷങ്ങൾ നടത്തുന്നത്‌. ഇറവൂർ ഫിനിക്‌സ്‌ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിൽ   11ന്‌ രാവിലെ 10 മുതൽ  കായിക കലാമത്സരങ്ങളോടെ ഓണാഘോഷം നടത്തും.
ഇറവൂർ അമ്പോന്തല ശ്രീമുരുക ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തൽ 11ന്‌ ഓട്ടം, കസേര ചുറ്റൽ, സുന്ദരിക്ക്‌ പൊട്ട്‌ തൊടൽ, കുടമടി, പുന്നയ്‌ക്ക പറക്കൽ, വാട്ടർ ബലൂൺ എന്നിവ ഉണ്ടാകും.
 
വലിയകലുങ്ക്‌ ഫ്യൂച്ചർ സ്റ്റാർട്‌സ്‌ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 11ന്‌ വലിയകലുങ്ക്‌ പാടവരമ്പത്ത്‌ ഓണാഘോഷം നടത്തും.  നാലിന്‌ പൊതുയോഗവും അനുമോദനവും നടത്തും. പറണ്ടോട്‌ മലയന്തേരി ലൗ ലാൻഡ്‌ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബിന്റെ 18–-ാം വാർഷികവും ഓണാഘോഷവും 10, 11, 12 തീയതികളിൽ ആഘോഷിക്കും.  
വലിയകലുങ്ക്‌ സമദർശിനി ഗ്രന്ഥശാലയുടെയും എൽഎഎസ്‌സിയുടെയും ആഭിമുഖ്യത്തിൽ 11ന്‌ ഓണാഘോഷം നടത്തും.
 
രാവിലെ എട്ടിന്‌ ഓട്ടം, 8.30ന്‌ നാടൻപന്തുകളി മത്സരം. 11ന്‌ വടംവലി മത്സരം 5.30ന്‌ ഗ്രന്ഥശാല പ്രസിഡന്റ്‌ ആർ ഡി ശിവാനന്ദന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു മുഖ്യാതിഥി ആകും. നെടുമങ്ങാട്‌ താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. അനുമോളെയും റോയി പറണ്ടോടിനെയും ആദരിക്കും. വിജയികൾക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിതകുമാരി സമ്മാനങ്ങൾ നൽകും. ആര്യനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാമിലാബീഗം ട്രോഫി നൽകും. കലാകായിക മത്സരവിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ അംഗം വിജുമോഹൻ സമ്മാനം നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top