20 September Sunday

കളി നിയന്ത്രിക്കാൻ ഇനി അനന്തപത്മനാഭൻ

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020

അനന്തപത്മനാഭൻ

 

 
തിരുവനന്തപുരം 
ക്രിക്കറ്റിൽ വീണ്ടും തിരുവനന്തപുരം പെരുമ. രാജ്യാന്തര അമ്പയർമാരുടെ പട്ടികയിൽ ഇടംനേടി തലസ്ഥാനത്തിന്റെ യശസ്സ്‌‌ ഉയർത്തി സ്വന്തം അനന്തപത്മനാഭൻ.
കളി ആരംഭിച്ചത്‌ ചേസേഴ്‌സ്‌ ക്ലബ്ബിൽ. തുടർന്ന്‌ കേരള ടീമിലേക്ക്‌. കളിച്ച 17 വർഷവും കളിപ്രേമികൾക്ക്‌ ഓർക്കാനേറെ നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്‌ പത്മനാഭൻ. രഞ്‌ജിട്രോഫി നായകനായും തിളങ്ങി. ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ പത്മനാഭന്റെ പേരുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ച നിമിഷങ്ങൾ ഏറെ. ഒരിക്കൽപോലും ആ സ്വപ്‌നം സഫലമായില്ലെങ്കിലും ക്രിക്കറ്റിനെ അനന്തനോ തലസ്ഥാനമോ ഒരിക്കലും കൈവിട്ടില്ല. കളിക്കാരനിൽനിന്ന്‌ പരിശീലകന്റെ റോളിലേക്ക്‌ മാറിയപ്പോഴും അക്കാദമി സ്ഥാപിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തത്‌ തിരുവനന്തപുരം തന്നെയായിരുന്നു. മലയിൻകീഴിലാണ്‌ അക്കാദമി സ്ഥാപിച്ചത്‌. തന്റെ ക്രിക്കറ്റ്‌ അനുഭവസമ്പത്ത്‌ വരും തലമുറയ്ക്ക്‌ പകരുകയായിരുന്നു ലക്ഷ്യം. മദ്രാസിലെ വസ്‌തുവിറ്റാണ്‌ അക്കാദമി തയ്യാറാക്കിയത്. കളി നിർത്തിയതിന്‌ പിന്നാലെ 38ാം വയസ്സിൽ അമ്പയറിങ്‌ പരീക്ഷ എഴുതി.  തുടർന്ന്‌ രഞ്‌ജി, ഐപിഎൽ ഉൾപ്പെടെ മത്സരങ്ങളിൽ അമ്പയറായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top