23 September Wednesday

ദേശീയ വിദ്യാഭ്യാസനയം വർഗീയതയ്‌ക്ക്‌ കളമൊരുക്കും: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
തിരുവനന്തപുരം 
പുതിയ ദേശീയ വിദ്യാഭ്യാസനയം കോർപറേറ്റ് കുത്തകമുതലാളിത്തത്തിനൊപ്പം ഹിന്ദുത്വ വർഗീയതയുടെ കളമൊരുക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തെ ആസ്‌പദമാക്കി ചിന്ത പബ്ലിഷേഴ്സ്‌  സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- ഇന്ത്യൻ ഭരണഘടനയുടെ മൂലരൂപമനുസരിച്ച് വിദ്യാഭ്യാസം സംസ്ഥാനവിഷയമായിരുന്നു. 1976-ലെ 42–--ാം ഭരണഘടനാ ഭേദഗതിക്കുശേഷം അത് സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്തി. അതോടെ സംഭവിച്ചത് സമ്പൂർണമായ അധികാരകേന്ദ്രീകരണമായിരുന്നു. 1990-നുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസത്തെ പൂർണമായി കച്ചവടവൽക്കരിച്ചു. ഇപ്പോൾ കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം വിദേശ കുത്തകമൂലധനത്തെയും സ്വകാര്യവിഭവത്തെയും ആശ്രയിക്കുന്നതും ഈ രംഗത്തുനിന്നുള്ള സർക്കാർ പിന്മാറ്റത്തിന്‌ അവസരമൊരുക്കുന്നതുമാണ്‌. പ്രാപ്യത, തുല്യത, ഗുണത എന്നീ മൂന്ന് സവിശേഷമൂല്യങ്ങളും വിദ്യാഭ്യാസരംഗത്ത് നിഷേധിക്കപ്പെടും. വിദ്യാഭ്യാസമെന്നത് ഒരു അവകാശമല്ലാതാകുകയും വർഗീയ–- വരേണ്യവിഭാഗത്തിന്റെയും അതിസമ്പന്നരുടെ ഔദാര്യത്തിന്റെയും രംഗമായി മാറുകയും ചെയ്യും. വിദ്യാഭ്യാസമേഖലയിലെ എല്ലാ ജനാധിപത്യഘടകങ്ങളും ഇല്ലാതാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  
-   ദേശീയ ജ്ഞാൻ വിജ്ഞാന സമിതി അധ്യക്ഷൻ ഡോ. സി രാമകൃഷ്ണൻ മുഖ്യവിഷയാവതരണം നടത്തി. ഡോ. വർഗീസ് ജോർജ്‌, പ്രൊഫ. എ ജി ഒലീന, ഡോ. ഷിജൂഖാൻ എന്നിവർ സംസാരിച്ചു. ഡോ. എ സുഹൃത്കുമാർ  മോഡറേറ്ററായി. ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ ശിവകുമാർ സ്വാഗതം പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top